Flash News

പദ്മശ്രീ തിരിച്ചുനല്‍കില്ല: വിദ്യാ ബാലന്‍

ന്യൂഡല്‍ഹി: തനിക്ക് ലഭിച്ച പദ്മശ്രീ തിരിച്ചുനല്‍കില്ലെന്ന് ബോളിവുഡ് നടി വിദ്യാബാലന്‍. പദ്മശ്രീ തനിക്കു നല്‍കിയത് ഈ സര്‍ക്കാരല്ലെന്നും രാജ്യത്തെ ജനങ്ങളാണെന്നും വിദ്യ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2014ലാണ് വിദ്യക്ക് പദ്മശ്രീ ലഭിച്ചത്. സിനിമാ സംവിധായകന്‍മാരായ ആനന്ദ് പട് വര്‍ധന്‍, ദിബാകര്‍ ബാനര്‍ജി എന്നിവരടക്കം 11 ഓളം സിനിമാ മേഖലയിലെ വ്യക്തികള്‍ മോഡി സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പുരസ്‌കാരം തിരിച്ചു നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it