malappuram local

പദ്ധതി നിര്‍വഹണത്തില്‍ താനൂര്‍ മുനിസിപ്പാലിറ്റി ജില്ലയില്‍ ഒന്നാമത്

താനൂര്‍: പദ്ധതി നിര്‍വ്വഹണത്തില്‍ താനൂര്‍ നഗരസഭ ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. സംസ്ഥാനത്തെ ആറാം സ്ഥാനവും നഗരസഭ പങ്കിട്ടു. താനൂര്‍ ഗ്രാമ പഞ്ചായത്ത് നഗരസഭയായതിന് ശേഷമുള്ള  ആദ്യ ഭരണസമിതിയാണിത്. പദ്ധതി വിഹിതം പൂര്‍ണ്ണമായും ചിലവഴിച്ചാണ് നഗരസഭ ഈ നേട്ടം കൊയ്തത്.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരസഭ കൂടിയാണിത്. സ്വന്തമായി ഭൂമിയുള്ള നഗരസഭയിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കിയാണു ചരിത്ര മുന്നേറ്റത്തിനു തുടക്കം കുറിച്ചത്. 1570 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ പണം നീക്കിവെച്ചു നഗരസഭ സംസ്ഥാനത്തു തന്നെ ഒന്നാമതായി. കുടുംബശ്രീ പ്രവര്‍ത്തകരുടെ ഉന്നമനത്തിനായി ആടുകളും കോഴികളും നല്‍കി. എല്ലാ മല്‍സ്യതൊഴിലാളികളുടെയും ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ഫര്‍ണിച്ചര്‍ നല്‍കി. വിവിധ ഡിവിഷനുകളിലെ റോഡുകളുടെ നവീകരണത്തിനായി രണ്ടു കോടിയില്‍ പരം രൂപ ചെലവഴിച്ചു. ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ നല്‍കി. പട്ടികജാതി വിഭാഗക്കാരുടെ വിദ്യാര്‍ഥികള്‍ക്ക് പഠന മുറിയും, ലാപ്‌ടോപ്പും നല്‍കി. പട്ടികജാതിക്കാര്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിയും വിജയകരമായി നടപ്പിലാക്കാന്‍ നഗരസഭക്കു കഴിഞ്ഞു. വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിന് അരലക്ഷം രൂപ വീതം നല്‍കി.
ചെയര്‍ പേഴ്‌സണ് സികെ സുബൈദയും വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷറഫുമാണ്  നഗരസഭാ ഭരണത്തിന് നേതൃത്വം നല്‍കുന്നത്. മുസ്്‌ലിം ലീഗ് ഭരണ സമിതിയാണ് നഗരസഭ ഭരിക്കുന്നത്. 44 ഡിവിഷനുള്ള നഗരസഭയില്‍ ലീഗിന് 30 അംഗങ്ങളുണ്ട്.
Next Story

RELATED STORIES

Share it