kozhikode local

പദ്ധതി നിര്‍വഹണത്തിലെ മികവ്ഉദ്യോഗസ്ഥരെ മുക്കം നഗരസഭ ആദരിച്ചു

മുക്കം: പദ്ധതി നിര്‍വഹണത്തില്‍ മുക്കം നഗരസഭയെ മികച്ച നേട്ടത്തിലെത്തിച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നഗരസഭയുടെ ആദരം. നഗരസഭയുടെ വിവിധ വകുപ്പുകളിലെ 13 നിര്‍വഹണ ഉദ്യോഗസ്ഥരേയും ജീവനക്കാരെയുമാണ് നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. 2017- 18 വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ ജില്ലയിലെ നഗരസഭകളില്‍ മുക്കം നഗരസഭ ഒന്നാം സ്ഥാനം നേടിയിരുന്നു.
പദ്ധതിയില്‍ 96.56 ശതമാനം ചെലവഴിച്ചാണ് നഗരസഭ മികച്ച നേട്ടം കൈവരിച്ചത്. നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ്, കൃഷി ഓഫീസര്‍ പ്രിയാ മോഹന്‍, നഗരസഭാ എന്‍ജിനീയര്‍ സി ആര്‍ ധന്യ, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് സതീഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ലിബിന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഇ സ്മിത, വെറ്റിനറി സര്‍ജന്‍ വേലായുധ കുമാര്‍, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. മൃദുല ഗോപിനാഥ്, ഡോ. സത്യവതി, ഡോ. ആലിക്കുട്ടി,  ഇന്‍ഡസട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബി വി മുഹമ്മദ് നയീം, ഡയറി ഫാം ഇന്‍സ്ട്രറ്റര്‍ സനില്‍കുമാര്‍, റസിയ എന്നിവരെയാണ് ആദരിച്ചത്.നൂതന പദ്ധതികള്‍ നടപ്പാക്കിയതും ഉല്‍പ്പാദന - സേവന മേഖലകളില്‍ വകയിരുത്തിയ മുഴുവന്‍ ഫണ്ടും ചെലവഴിക്കാന്‍ സാധിച്ചതുമാണ് നേട്ടം  കൈവരിക്കാന്‍ നഗരസഭയ്ക്ക് സഹായകമായത്.
പദ്ധതി നിര്‍വഹണത്തിലെ മികവിന് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് 48 ലക്ഷം രൂപ പെര്‍ഫോന്‍സ് ഗ്രാന്റായി നേടാനും നഗരസഭയ്ക്കായിരുന്നു.വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ വി കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു.
2018 - 19 വര്‍ഷത്തില്‍ മുക്കം നഗരസഭ സംസ്ഥാനത്തെ നഗരസഭകളില്‍  ഒന്നാം സ്ഥാനം നേടുമെന്നും അതിനുള്ള ഒരുക്കങ്ങല്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഹരീദ മോയിന്‍കുട്ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല പുല്‍പ്പറമ്പില്‍, നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ്, കൗണ്‍സിലര്‍മാരായ ടി.ടി സുലൈമാന്‍, ഷഫീഖ് മാടായി സംസാരിച്ചു.
Next Story

RELATED STORIES

Share it