malappuram local

പദ്ധതി ഉപേക്ഷിച്ചിട്ടില്ല: ചെയര്‍പേഴ്‌സണ്‍

മഞ്ചേരി: മഞ്ചേരിയിലെ പഴയ ബസ് സ്റ്റാന്റ് പൊളിച്ച് അഹമ്മദ്കുട്ടി കുരിക്കള്‍ സ്മാരക ബസ്‌ബേ ആന്റ് മള്‍ട്ടിപ്ലക്‌സ് ആരംഭിക്കാനുള്ള തീരുമാനത്തില്‍ നിന്നും നഗരസഭ പിന്നോട്ടു പോയിട്ടില്ലെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വിഎം സുബൈദ വ്യക്തമാക്കി.
രണ്ടു തവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും നിക്ഷേപകരെ ലഭിച്ചിക്കാത്തതാണ് പ്രശ്‌നം. എന്നാല്‍ അടുത്ത മാസം തന്നെ വീ ണ്ടും ടെന്‍ഡര്‍ ക്ഷണിക്കുമെന്നും ഇവര്‍ അറിയിച്ചു.
കേരളാ പാര്‍ട്ടണര്‍ മിഷനാണ് ടെന്‍ഡര്‍ ക്ഷണിക്കേണ്ടത്. 50 ശതമാനം നഗരസഭയും ബാക്കി സ്വകാര്യ പങ്കാളിത്തവുമായിരിക്കും. കെട്ടിടം നില്‍ക്കുന്ന 96 സെന്റ് സ്ഥലമായിരിക്കും നഗരസഭയുടെ വിഹിതം. ഇതിന് 25 കോടി രൂപയുടെ വിപണി വില നിശ്ചയിച്ചിട്ടുണ്ട്. ഈ സ്ഥലം നഗരസഭയുടേത് പേരില്‍ മാത്രമായിരിക്കും. സ്ഥലത്തിന്റെ വരുമാനവും ഒപ്പം കെട്ടിടത്തിന്റെ നിശ്ചിത ലാഭവിഹിതവും നഗരസഭക്ക് ലഭിക്കും.
തത്വത്തില്‍ നഗരസഭക്ക് മുടക്കു മുതലില്ലാതെ കാര്യമായ ലാഭമാണ് ലഭിക്കുക. നിലവിലുള്ള കച്ചവടക്കാരെ ഒഴിപ്പിക്കാതെയായിരിക്കും കെട്ടിടം നിര്‍മിക്കു കയെന്നും സുബൈദ പറഞ്ഞു. ഇപ്പോള്‍ കച്ചവടമില്ലാത്ത ഒരു ഭാഗത്ത് കെട്ടിടം നിര്‍മിച്ച ശേഷം കച്ചവടക്കാരെ അവിടേക്ക് മാറ്റാനാണ് തിരുമാനം.
ബസ്സ്റ്റാന്റ് സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കുന്നുവെന്ന ചിലരുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഇവര്‍ പറഞ്ഞു. 2008ലാണ് 42 കോടിയുടെ എസ്റ്റിമേറ്റില്‍ ഏഴുനില കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത് 2014ല്‍ ഇത് 44.79 കോടി രൂപയാക്കി റിവേഴ്‌സ് ചെയ്യുകയായിരുന്നു.
അന്തരിച്ച മുന്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ തുറക്കല്‍ അബ്ദുല്‍ അസീസ് എന്ന ബാപ്പുട്ടിയാണ് പദ്ധതി നിര്‍ദശിച്ചത്.
കരാറെഴുതിയാല്‍ 1,45,610 സ്‌ക്വയര്‍ ഫീറ്റില്‍ 18 മാസം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്നാണ് പ്ലാനില്‍ വ്യക്തമാക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it