malappuram local

പത്ര ഏജന്റുമാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും: മന്ത്രി അബ്ദുറബ്ബ്

തേഞ്ഞിപ്പലം: കേരളത്തിലെ പത്ര ഏജന്റുമാരുടെ തൊഴില്‍പരമായ പ്രശ്‌നങ്ങളും ആവശ്യങ്ങളും സര്‍ക്കാറിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് പരിഹാരം കാണാന്‍ പരിശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് പ്രസ്താവിച്ചു. കേരളത്തിലെ മറ്റെല്ലാ മേഖലയിലെയും തൊഴിലാളി വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ന്യായമായ ആനുകൂല്യങ്ങള്‍ പത്ര ഏജന്റുമാര്‍ക്കും ലഭ്യമാവണമെന്ന ആവശ്യം മാന്യമാണ്. തിരൂരങ്ങാടി താലൂക്കിലെ പത്ര ഏജന്റുമാരുടെ നാലാമത് കുടുംബ സംഗമം തേഞ്ഞിപ്പലം കാംപസ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജയന്‍ കോഹിനൂര്‍ അധ്യക്ഷത വഹിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് തോട്ടത്തില്‍ സഫിയ റസാഖ്, സി സുനില്‍കുമാര്‍, മുല്ലശ്ശേരി വേണുഗോപാല്‍, എം ദിവാകരന്‍, എം വിജയന്‍, പി അരുണ, മനരിക്കല്‍ കലാം, പി ഹബീബ് റഹ്മാന്‍, ടി കെ സി മുഹമ്മദ്, റസാഖ് മണക്കടവന്‍, ബാബു പള്ളിക്കര, ഹനീഫ കറുപ്പത്ത്, ഒ സി ഹനീഫ, ഹമീദ് പറമ്പില്‍പീടിക, കാട്ടുങ്ങല്‍ മുഹമ്മദ്കുട്ടി, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സലീം രണ്ടത്താണി, സി പി അബ്ദുള്‍ വഹാബ്, ഖാലിദ് തിരൂരങ്ങാടി, ശിഹാബ് ചെമ്പന്‍, പവിത്രന്‍ അരിയല്ലൂര്‍, ഡോ. മനോജ്, പി ഉമ്മര്‍, സുബ്രഹ്മണ്യന്‍ തെയ്യാല, കെ ടി മുഹമ്മദ്, ഗഫൂര്‍ എം ടി, നദീര്‍ മുഹമ്മദ്, കെ ടി മൊയ്തീന്‍, ഷൈജു അരിയല്ലൂര്‍, പി നാസര്‍ വേങ്ങര, അസീസ് വിളമ്പരം, സത്യന്‍ ചെനക്കലങ്ങാടി, ഷംസു ഉള്ളണം, സി വി ലത്തീഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it