wayanad local

പത്രിക സമര്‍പ്പണം ഇന്നുകൂടി

കല്‍പ്പറ്റ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ 48 പേര്‍ പത്രിക നല്‍കി. 30 വനിതകളും 18 പുരുഷന്മാരുമാണ് പത്രിക നല്‍കിയത്. ആകെ 1,157 പത്രികകള്‍ ഇന്നലെ ജില്ലയില്‍ ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 112, നഗരസഭകളിലേക്ക് 233, ഗ്രാമപ്പഞ്ചായത്തുകളിലേക്ക് 764 പത്രികകളാണ് ലഭിച്ചത്. പത്രികസമര്‍പ്പണം ഇന്നു സമാപിക്കും.പത്രിക സമര്‍പ്പണത്തിന്റെ വിശദവിവരം- ബ്രാക്കറ്റില്‍ യഥാക്രമം പുരുഷന്മാര്‍, വനിതകള്‍.ബ്ലോക്ക് പഞ്ചായത്ത്: മാനന്തവാടി- 30 (12, 18), സുല്‍ത്താന്‍ ബത്തേരി- 33 (16, 17), കല്‍പ്പറ്റ- 14 (11, 3), പനമരം- 35 (20, 15)., നഗരസഭ: കല്‍പ്പറ്റ- 56 (30, 26), മാനന്തവാടി- 92 (41, 51), സുല്‍ത്താന്‍ ബത്തേരി- 85 (48, 37). ഗ്രാമപ്പപഞ്ചായത്ത്: വെള്ളമുണ്ട- 28 (16, 12), തിരുനെല്ലി- 11 (2, 9), തൊണ്ടര്‍നാട്- 14 (8, 6), എടവക- 37 (18, 19), തവിഞ്ഞാല്‍- 22 (11, 11), നൂല്‍പ്പുഴ- 64 (29, 35), നെന്മേനി- 10 (2, 8), അമ്പലവയല്‍- 19 (10, 9), മീനങ്ങാടി- 56 (30, 26), വെങ്ങപ്പള്ളി- 32 (14, 18), വൈത്തിരി- 4 (4, 0), പൊഴുതന- 30 (12, 18), തരിയോട്- 34 (16, 18),  മേപ്പാടി- 79 (43, 36), മൂപ്പൈനാട്- 9 (5, 4), കോട്ടത്തറ- 25 (8, 17), മുട്ടില്‍- 16 (9, 7), പടിഞ്ഞാറത്തറ- 15 (5, 10), പനമരം- 84 (42, 42), കണിയാമ്പറ്റ- 50 (18, 32), പൂതാടി- 51 (23, 28), പുല്‍പ്പള്ളി- 41 (21, 20), മുള്ളന്‍കൊല്ലി- 33 (20, 13).
Next Story

RELATED STORIES

Share it