പത്രികാസമര്‍പ്പണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ഇന്നുകൂടി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. വൈകീട്ട് മൂന്നുവരെയാണു പത്രിക സ്വീകരിക്കുക. സൂക്ഷ്മപരിശോധന നാളെ നടക്കും. പിന്‍വലിക്കാനുള്ള അവസാന ദിനമായ മെയ് രണ്ടിന് മൂന്നുമണിക്ക് ശേഷമായിരിക്കും സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്‌നം അനുവദിക്കുക. സംസ്ഥാനത്തൊട്ടാകെ ഇന്നലെ 283 പത്രികകളാണു ലഭിച്ചത്. ഇതോടെ ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം 912 ആയി. ചെലവ് കണക്ക് യഥാസമയം സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയതിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയവരുടെ പട്ടിക കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
Next Story

RELATED STORIES

Share it