Second edit

പത്രാധിപരുടെ പതനം

1963ല്‍ സ്ഥാപിതമായ ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്‌സ് ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ ആഗോള കേന്ദ്രമായാണ് അറിയപ്പെടുന്നത്. ലോകപ്രശസ്തരായ നിരവധി എഴുത്തുകാര്‍ അണിനിരക്കുന്ന ഇടമാണ് റിവ്യൂവിന്റെ പേജുകള്‍. അഭിപ്രായസ്വാതന്ത്ര്യത്തിനു പരമപ്രാധാന്യം നല്‍കുന്ന പ്രസിദ്ധീകരണം.
പറഞ്ഞിട്ടെന്തു ഫലം? ഒരുവര്‍ഷം മുമ്പ് പത്രാധിപരായി ചുമതലയേറ്റ ചരിത്രകാരനും ചിന്തകനുമായ അയാന്‍ ബുറുമ കഴിഞ്ഞ ദിവസം പുറത്തായി. ലൈംഗികാരോപണങ്ങള്‍ നേരിട്ട ഒരു കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയിലെ ആള്‍ക്കൂട്ട വിചാരണയുടെ അനുഭവങ്ങളെ സംബന്ധിച്ച് എഴുതിയ ലേഖനമാണ് ബുറുമയുടെ പതനത്തിനു കാരണമായത്. ലേഖനം അച്ചടിക്കാനേ പാടില്ലായിരുന്നു എന്നാണ് ഒരു വലിയവിഭാഗം പറയുന്നത്. ലൈംഗിക ചൂഷണത്തിന്റെ പേരില്‍ ആരോപണം നേരിടുന്നയാളെ സഹായിക്കുന്ന നിലപാടാണ് പത്രാധിപര്‍ സ്വീകരിച്ചത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ബഹുജനാഭിപ്രായം.
അയാന്‍ ബുറുമ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനുമാണ്. അഭിപ്രായസ്വാതന്ത്ര്യം പരമപ്രധാനമാണ് എന്നുതന്നെയാണ് അദ്ദേഹത്തിന്റെ പക്ഷവും. ആരോപണവിധേയര്‍ക്കും പറയാനുള്ള അവസരം നല്‍കണം എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പക്ഷേ, സോഷ്യല്‍ മീഡിയാ വിചാരണയുടെ കാലത്ത് ആ നിലപാട് അംഗീകരിക്കപ്പെട്ടില്ല. അത് അപകടസൂചനയാണെന്നു പല എഴുത്തുകാരും ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it