thrissur local

പത്രപ്രവര്‍ത്തന രംഗത്തെ മാറ്റങ്ങള്‍ വിലയിരുത്തണം : മന്ത്രി സുനില്‍ കുമാര്‍



തൃശൂര്‍: പത്രപ്രവര്‍ത്തനരംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ ഗുണപരമാണോയെന്ന് വിലയിരുത്തേണ്ട സമയമായെന്നു കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള തൃശ്ശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യത്തിനു മുന്‍ഗണന നല്‍കുന്നതിനു പകരം പലരും ബ്രേക്കിങ് ന്യൂസിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം അധ്യക്ഷത വഹിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ഫോറം ജില്ലാ സെക്രട്ടറി വി സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ മാധവന്‍, വൈസ് പ്രസിഡന്റ് ടി വി മുഹമ്മദലി, ജേണലിസ്റ്റ്‌സ് പെന്‍ഷന്‍ കമ്മിറ്റി മെംബര്‍ എന്‍ ശ്രീകുമാര്‍, തൃശൂര്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഫോറം സംസ്ഥാന പ്രസിഡന്റ് നടുവട്ടം സത്യശീലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി പ്രവര്‍ത്തന റിപോര്‍ട്ടും ഖജാഞ്ചി പി ജെ കുര്യാച്ചന്‍ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ പി വിജയകുമാര്‍ ആരോഗ്യസുരക്ഷാ പദ്ധതിയെക്കുറിച്ച്  വിശദീകരിച്ചു. എന്‍ മൂസ്സക്കുട്ടി, മോഹന്‍ദാസ് പാറപ്പുറത്ത്, സി കെ ജോര്‍ജ്, എന്‍ വി ഡേവിസ്, ആന്റണീ ഊടന്‍, മുകുന്ദന്‍ കാരേക്കാട്ട് സംസാരിച്ചു.
Next Story

RELATED STORIES

Share it