Flash News

പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം



മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 54ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്നു മലപ്പുറത്ത് തുടക്കമാവും. ഗൗരി ലങ്കേഷ് നഗറില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം) രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടെ രണ്ടു ദിവസം നീളുന്ന പരിപാടികള്‍ക്ക് തിരശ്ശീല ഉയരും. രാവിലെ 10ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. മന്ത്രി കെ ടി ജലീല്‍, അഡ്വ. തമ്പാന്‍ തോമസ് എന്നിവര്‍ സംസാരിക്കും. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി എംപി അധ്യക്ഷത വഹിക്കും. വിവിധ പുരസ്‌കാരങ്ങള്‍ നേടിയ മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. മന്ത്രി വി എസ് സുനില്‍ കുമാര്‍, എംപിമാരായ പി വി അബ്ദുല്‍ വഹാബ്, എം ഐ ഷാനവാസ്, ജില്ലയിലെ എംഎല്‍എമാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിക്കും. ഞായറാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി സംസാരിക്കും.  വിവിധ സെഷനുകളില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനേത്താടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം നഗരത്തില്‍ വര്‍ണാഭമായ വിളംബരറാലി നടന്നു. തുടര്‍ന്നു സമ്മേളനനഗരിയില്‍ സംയുക്ത സംസ്ഥാനകമ്മിറ്റിയോഗം ചേര്‍ന്നു സമ്മേളന നടപടികള്‍ വിലയിരുത്തി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ സമ്മേളന നടപടികള്‍ വിശദീകരിച്ചു. 750 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it