പത്രപ്രവര്‍ത്തകന് നേരെ അക്രമം

നീലേശ്വരം: തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മാധ്യമപ്രവര്‍ത്തകനെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. മാതൃമലയാളം'തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ സേതു ബങ്കത്തിനെയാണ് കഴിഞ്ഞ ദിവസം നീലേശ്വരം ചിറപ്പുറത്തുവച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. സംഭവത്തില്‍ പുതുക്കൈയിലെ ഒറ്റയാന്‍ രമേശനെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി സുഹൃത്ത് പട്ടേനയിലെ മനോജിനോടൊപ്പം വീട്ടിലേക്കു പോവുമ്പോള്‍ ചിറപ്പുറത്തുവച്ചാണ് ആക്രമിച്ചത്. രണ്ടുവര്‍ഷം മുമ്പ് സേതുവിനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പുതിയപറമ്പത്തു കാവിനകത്തുവച്ച് വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രധാന പ്രതിയാണ് രമേശന്‍.
Next Story

RELATED STORIES

Share it