Flash News

പത്രപ്രവര്‍ത്തകന്‍ രാധിക മോഹന്‍ ഭഗവതി അന്തരിച്ചു



ഗുവാഹത്തി: പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ രാധിക മോഹന്‍ ഭഗവതി (84) അന്തരിച്ചു. അസമിലെ നിരവധി പത്രങ്ങളുടെ എഡിറ്ററായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് സപ്തംബര്‍ 17നാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1958ല്‍ നൊട്ടെന്‍ ഓഷിമ എന്ന പത്രത്തില്‍ സബ് എഡിറ്ററായാണ് പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നത്. തുടര്‍ന്ന് രാമദേനു മാഗസിനില്‍ ചേര്‍ന്നു. താമസിയാതെ അതിന്റെ എഡിറ്ററുമായി. പിന്നീട് നിരവധി പത്രങ്ങളുടെ എഡിറ്ററായി. നിരവധി പുസ്തകങ്ങളും ഭഗവതി എഴുതിയിട്ടുണ്ട്. ചഞ്ചല്‍ സര്‍ക്കാരിന്റെ അസമീസ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ നമ്മുടെ പത്രങ്ങളുടെ കഥ എന്ന പുസ്തകത്തിന് 1991ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. മറ്റു നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it