malappuram local

പത്രപ്രവര്‍ത്തകന്‍ ചമഞ്ഞ് തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

പെരിന്തല്‍മണ്ണ: പത്രപവ്രര്‍ത്തകന്‍ ചമഞ്ഞ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ പണം തട്ടുന്ന സംഘത്തിലെ മുഖ്യ പ്രതി പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. തിരുവനന്തപുരം കിഴക്കേപള്ളിക്കല്‍ കോണോത്ത് അല്‍അമീന്‍ എന്ന അമീനെയാണ്(36) നാട്ടുകാര്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് ഡിവൈഎസ്പി പി എ വര്‍ഗീസ്, സിഐ എ എം സിദ്ദീഖ്, എസ്‌ഐ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനമൈത്രി പോലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേരള സ്‌റ്റേറ്റ് ജേണലിസ്റ്റ് യുനിയന്‍ (കെജെയു) സെക്രട്ടറി എന്നപേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
ഫെബ്രുവരി 20ന് കട്ടുപ്പാറയിലെ കരിങ്കല്‍ ക്വാറിയില്‍നിന്ന് പണംപിരിച്ചതില്‍ സംശയം തോന്നിയതില്‍ പോലിസില്‍ ലഭിച്ച വിവരത്തെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്. കട്ടുപ്പാറയിലെ ക്വാറി ഉടമ മുഹമ്മദിനെ സമീപിച്ച് പത്രപ്രവര്‍ത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തി. കേരള സ്‌റ്റേറ്റ് ജേണലിസ്റ്റ് യുനിയന്റെ ജന്മവാര്‍ഷികത്തിനിറക്കുന്ന പ്രത്യേക പതിപ്പിലേക്ക് പരസ്യവും, വര്‍ഷിക ദിനത്തില്‍ യൂനിയന്റെ നേതൃത്വത്തില്‍ അനാഥകള്‍ക്കും അഗതികള്‍ക്കുമായി നടത്തുന്ന ചികില്‍സാ ഫണ്ടിലേക്കു പണവും ആവശ്യപ്പെടുകയായിരുന്നു. പ്രതിയെ ചോദ്യ ചെയ്തതില്‍ ജില്ലയിലെ പല കരിങ്കല്ല്, ചെങ്കല്ല് ക്വറികൡലും സ്ഥാപനങ്ങളിലും പിരിവ് നടത്തിയതായി സമ്മതിച്ചെന്ന് പോലിസ് പറഞ്ഞു. കെജെയുവിന്റെ പേരിലുള്ള രസീത് ബുക്കുകള്‍, കളര്‍ നോട്ടീസ്, ഐഡി കാര്‍ഡ് എന്നിവ ഇയാളില്‍ നിന്ന് പിടകൂടി.
മെറ്റല്‍ക്രഷര്‍ യുനിറ്റുകള്‍, ക്വാറികള്‍, എന്നിവയെകുറിച്ച് ഇന്റര്‍നെറ്റിലുടെ വിവരം ശേഖരിച്ചാണ് അവതേടിയത്തെുന്നത്. ആവശ്യപ്പെടുന്ന തുക കുറഞ്ഞാല്‍ ഭീക്ഷണിമുഴുക്കിയും കാര്യം സാധിക്കും. ലോഡ്ജുകളിലും പൊതുമരാമത്ത് റെസ്റ്റ്ഹൗസുകളിലും പത്രപ്രവത്തകരെന്ന് പറഞ്ഞാണ് മുറിയെടുക്കുക. ഇയാളുടെ സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.
Next Story

RELATED STORIES

Share it