kannur local

പത്രപരസ്യങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകം

കണ്ണൂര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പേരിലും അല്ലാതെയും പത്രങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് പെരുമാറ്റ ചട്ടം ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായും എതിരായുമുള്ള പരസ്യങ്ങള്‍ അച്ചടി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പേരിലും ചില സംഘടനകളുടെയും മറ്റും പേരിലും ഇങ്ങനെ പരസ്യങ്ങള്‍ നല്‍കാറുണ്ട്. ഇത്തരം പരസ്യങ്ങള്‍ക്ക് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127-എ വകുപ്പ് പ്രകാരമുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ബാധകമാണ്.—
സ്ഥാനാര്‍ഥിയുടെ അനുമതിയോടെയാണ് പരസ്യങ്ങളെങ്കി ല്‍ അതിന്റെ തുക തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കും. സ്ഥാനാര്‍ഥിയുടെ അനുമതിയില്ലാതെയുള്ള പരസ്യങ്ങളാണെങ്കില്‍ പ്രസാധകനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 171-എച്ച് വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും. ആരുടെയും പേരിലല്ലാതെ പരസ്യങ്ങള്‍ നല്‍കുകയാണെങ്കില്‍ ബന്ധപ്പെട്ട പത്രസ്ഥാപനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ യുക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it