പത്മ വിവാദം: എ കെ ബാലനെതിരേ കേന്ദ്രമന്ത്രി

ജുവല്‍ ഓറംന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവര്‍ക്കു മാത്രമെ പത്മ പുരസ്‌കാരങ്ങള്‍ നല്‍കാവൂ എന്നു നിയമമില്ലെന്ന് കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഓറം. പത്മശ്രി  അവാര്‍ഡ് ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെ മന്ത്രി എ കെ ബാലന്‍ അവഹേളിച്ച് സംസാരിച്ചെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ആദിവാസി സമൂഹത്തെയൊന്നടങ്കം അപമാനിക്കുകയാണ് ബാലന്‍ ചെയ്തതെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ജുവല്‍ ഓറം ആവശ്യപ്പെട്ടു. പ്രകൃതി ചികില്‍സയിലുള്ള അറിവ് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്മിക്കുട്ടിയമ്മക്ക് ബഹുമതി നല്‍കിയത്. സ്വന്തം സംസ്ഥാനത്തുള്ള ഒരാള്‍ക്ക് അവാര്‍ഡ് ലഭിച്ചതിനെ ചോദ്യം ചെയ്യുന്നതിന് പകരം പ്രശംസിക്കുകയാണ് ബാലന്‍ ചെയ്യേണ്ടിയിരുന്നത്. പുരസ്‌കാര പട്ടികയെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് അര്‍ഹതയില്ലെന്നും വിദഗ്ധ സമിതിയുടെ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് പുരസ്‌കാരങ്ങള്‍ നല്‍കിയതെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it