പത്മ പുരസ്‌കാരം പ്രഖ്യാപിച്ചു; പത്മവിഭൂഷണ്‍ 10, പത്മഭൂഷണ്‍ 19, പത്മശ്രീ 83

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് തമിഴ് ചലച്ചിത്രനടന്‍ രജനികാന്ത്, യോഗാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, റിലയന്‍സ് സ്ഥാപകന്‍ ധീരുഭായി അംബാനി, ഭരതനാട്യ നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി തുടങ്ങി 10 പേര്‍ അര്‍ഹരായി. 19 പേര്‍ക്ക് പത്മഭൂഷണും 83 പേര്‍ക്ക് പത്മശ്രീയും ഉള്‍പ്പെടെ 112 പേര്‍ക്കാണ് പത്മ പുരസ്‌കാരം. ധീരുഭായി അംബാനി അടക്കം നാലുപേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കുന്നത്.
ചലച്ചിത്ര നിര്‍മാതാവും മാധ്യമസംരംഭകനുമായ റാമോജി റാവു, മുന്‍ കേന്ദ്രമന്ത്രിയും ജമ്മുകശ്മീര്‍ ഗവര്‍ണറുമായിരുന്ന ജഗ്‌മോഹന്‍, നര്‍ത്തകി ഗിരിജാ ദേവി, അര്‍ബുദ ചികില്‍സാ വിദഗ്ധനും അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍പേഴ്‌സണുമായ ഡോ. വിശ്വനാഥ് ശാന്ത, അമേരിക്കന്‍ സാമ്പത്തികവിദഗ്ധന്‍ അവിനാഷ് ദീക്ഷിത്, ഡിആര്‍ഡിഒ മുന്‍ ചീഫ് ഡോ. വാസുദേവ കല്‍കുണ്ടെ അട്ടാരെ എന്നിവരും പത്മവിഭൂഷണ് അര്‍ഹരായി. അതേസമയം, കേരളത്തില്‍നിന്ന് ഇക്കുറി ആരെയും പത്മവിഭൂഷണ് പരിഗണിച്ചില്ല. മലയാളികളായ മൂന്നുപേര്‍ക്കാണ് പത്മ പുരസ്‌കാരം ലഭിച്ചത്. സാമൂഹികപ്രവര്‍ത്തക സുനിത കൃഷ്ണന്‍, സാമൂഹികപ്രവര്‍ത്തകന്‍ പി പി ഗോപിനാഥന്‍ നായര്‍, പ്രവാസി മലയാളി ഡോ. സുന്ദര്‍ ആദിത്യ മേനോന്‍ എന്നിവര്‍ക്ക് പത്മശ്രീയും കേരള കാഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വിനോദ് റായിക്ക് പത്മഭൂഷണും ലഭിച്ചു.
ബിജെപി എംപി നിരുപം ഖേറിന്റെ ഭര്‍ത്താവും നടനുമായ അനുപം ഖേര്‍, ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍, ടെന്നിസ് താരം സാനിയ മിര്‍സ, അന്തരിച്ച സ്വാമി ദയാനന്ദ സരസ്വതി എന്നിവര്‍ക്കും പത്മഭൂഷണ്‍ ലഭിച്ചു. നാലു വിദേശികളും അഞ്ചു പ്രവാസി ഇന്ത്യക്കാരും പുരസ്‌കാരത്തിന് അര്‍ഹരായി.
പിന്നണിഗായകന്‍ ഉദിത് നാരായണ്‍, രാജ്യത്തെ വലിയ മാധ്യമശൃംഖലയുടെ സിഇഒ ഇന്ദുജെയിന്‍, പല്ലോഞ്ജി സപൂര്‍ജി എന്നിവരുള്‍പ്പെടെ 19 പേര്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
Next Story

RELATED STORIES

Share it