Flash News

പത്മാവദ് 25 ന് ദുബയില്‍ റിലീസ് ചെയ്യും

പത്മാവദ് 25 ന് ദുബയില്‍ റിലീസ് ചെയ്യും
X


ദുബയ്: വിവാദ സിനിമ പത്മാവദ് ഈ മാസം 25 ന് യു.എ.ഇ.യിലെ വിവിധ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രമുഖ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിംങും ഒന്നിച്ചഭിനയിച്ച ഈ ചിത്രം ആദ്യം പത്മാവതി എന്ന പേര് മാറ്റ് പത്മാവദ് എന്ന പേരിലാണ് റീലീസ് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഹിന്ദു രജപുത്ര രാജ്ഞിയായി അഭിനയിക്കുന്നത് ദീപിക പദുക്കോണും മുസ്ലിം ഭരണാധികാരിയായ അലാവുദ്ദീന്‍ ഖില്‍ജിയായി അഭിനയിക്കുന്നത് റണ്‍വീര്‍ സിങുമാണ്. ഡിസംബര്‍ ഒന്നിന് റീലീസ് ചെയ്യാന്‍ തീരുമിനിച്ചിരുന്ന ഈ ചിത്രം ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.
Next Story

RELATED STORIES

Share it