പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ പിഴവ്; എക്‌സിക്യൂട്ടിവ് ഓഫിസറെ മാറ്റണമെന്ന്

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരങ്ങളില്‍ എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ എന്‍ സതീഷ് അനാവശ്യമായി ഇടപെടുന്നുവെന്ന് ആരോപണം. അഖിലകേരള ജ്യോതിശ്ശാസ്ത്ര മണ്ഡലം ഭാരവാഹികളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രവിധികള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന സതീഷിനെ മാറ്റണമെന്നും ക്ഷേത്രത്തില്‍ അടിയന്തരമായി ദേവപ്രശ്‌നം നടത്തണമെന്നും ജ്യോതിശ്ശാസ്ത്ര മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ശ്രീകുമാര്‍ പെരിനാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉല്‍സവ ചടങ്ങുകള്‍, ഓണവില്‍ ആചാരം എന്നിവയ്ക്കു പുറമെ ക്ഷേത്രത്തിലെ നിര്‍മാണങ്ങളില്‍ വരെ എക്‌സിക്യൂട്ടിവ് ഓഫിസര്‍ അനാവശ്യമായി ഇടപെടുന്നു. 650 വര്‍ഷമായി ക്ഷേത്രത്തില്‍ നടന്നുവരുന്ന ആചാരമാണ് ഓണവില്‍ സമര്‍പ്പണം.പാരമ്പര്യമായി ഇതു തയ്യാറാക്കി വന്നിരുന്ന കുടുംബത്തെ എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഇടപെട്ട് ഒഴിവാക്കി. ഒാണവില്ല് ഇപ്പോള്‍ വളരെ വികൃതമായാണ് നിര്‍മിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
Next Story

RELATED STORIES

Share it