Kollam Local

പത്ത് വയസ്സുകാരിക്ക് പീഡനം : നാലുപേര്‍ അറസ്റ്റില്‍



കരുനാഗപ്പള്ളി: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. തൊടിയൂര്‍ വടക്കുംമുറിയില്‍ കന്നേത്തറയില്‍ അനീഷ് കുമാര്‍(29),പന്മന പോരൂക്കര കരീത്തറ വടക്കതില്‍ രാജീവ്(33) എന്നിവരേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെയുമാണ് പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ട അസ്വഭാവികതയെ തുടര്‍ന്ന് ഡോക്ടര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് പോലിസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും നാലുപേരെ പിടികൂടുകയും ചെയ്തു. പെണ്‍കുട്ടി നിര്‍ധന കുടുംബത്തില്‍പ്പെട്ടതാണെന്നും 2014 മുതല്‍ ഇവര്‍ കുട്ടിയെ പീഡിപ്പിച്ചു വന്നതായും പോലിസ് പറഞ്ഞു. കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എസ് ശിവപ്രസാദ്,സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍,സബ്് ഇന്‍സ്‌പെക്ടര്‍മാരായ ശിവകുമാര്‍,ബിജു,രാജശേഖരന്‍പിള്ള, രാധാകൃഷ്ണപിള്ള, ഹരികുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it