kozhikode local

പത്ത് ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടി

താമരശ്ശേരി: സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വച്ച വനഭൂമിയും കെട്ടിടവും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. തിരുവമ്പാടി വില്ലേജില്‍ മുത്തപ്പന്‍പുഴ മുറിപ്പുഴ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പത്ത് ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളുമാണ് ഡിഎഫ്ഒ സുനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം താമരശ്ശേരി ഫോറസ്റ്റ് റേഞ്ചര്‍ ഇംറോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഘം സ്വകാര്യ വ്യക്തികളുടെ അധിനതയിലുള്ള ഹൈലൈഫ് റിസോര്‍ട്ടും ജീവനക്കാര്‍ക്കുള്ള കെട്ടിടവും സീല്‍ ചെയ്തത്.
എന്നാല്‍ ഇവിടെ കര്‍ഷകരും വനം വകുപ്പധികൃതരും തമ്മില്‍ ഏറെ കാലമായി തര്‍ക്കത്തിലാണ്. കര്‍ഷകരുടെ ഭൂമിയും അതിലെ കാര്‍ഷിക വിളകളും വന ഭൂമിയിലാണെന്ന് വനംവകുപ്പും, അതല്ല തങ്ങളുടെ കൈവശം പട്ടയമടക്കമുള്ള രേഖകളും മറ്റും ഉള്ളതാണെന്ന് കര്‍ഷകരും വാദിക്കുന്നു.ഇതിനിടയില്‍ ആറ് മാസം മുമ്പ് വനം വകുപ്പ് അധികൃതര്‍ തര്‍ക്ക ഭൂമിയില്‍ അളവ് നടത്തി ജണ്ഡ കെട്ടി 47 ഏക്കറോളം ഭൂമി പിടിച്ചെടുത്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം വന്നതോടെ സര്‍വേ നിര്‍ത്തിവച്ചു.
തുടര്‍ന്ന് മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് റവന്യൂ വകുപ്പും വനം വകുപ്പും സംയുക്തമായി സര്‍വ്വേ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് നടപ്പായില്ല.ഇതിനിടയിലാണ് ഇന്നലെ വനംവകുപ്പ് പത്ത് ഏക്കര്‍ ഭൂമിയും റിസോര്‍ട്ടും കെട്ടിടവും ഏറ്റെടുത്തത്.
Next Story

RELATED STORIES

Share it