thiruvananthapuram local

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍



കഴക്കൂട്ടം:  പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. ചാന്നാങ്കര ജന്മിമുക്കില്‍ തോപ്പില്‍ ഗോപികയില്‍ വിക്രമന്‍ (60) ആണ് അറസ്റ്റിലായത്. ഇയാള്‍ ആദ്യം വീട്ടിലെത്തി പെണ്‍കുട്ടിയുടെ മുത്തശ്ശിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് പത്തുവയസുകാരി കടന്നുവന്നത്. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു. വയോധിക സംഭവം പത്തുവയസുകാരിയുടെ അമ്മയോടുപറഞ്ഞു. അമ്മ വിക്രമന്റെ ഭാര്യയെ അന്വേഷിച്ചതായി പറയാന്‍ പെണ്‍കുട്ടിയെ പറഞ്ഞുവിട്ടു. ഈ സമയം വീട്ടില്‍ വിക്രമന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഇവിടെവച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കഠിനംകുളം പോലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it