Flash News

പത്തുവയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി

പത്തുവയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി
X


ന്യൂഡല്‍ഹി: ബലാല്‍സംഗത്തിന് ഇരയായ പത്തുവയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. റോഹ്തകില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് രണ്ടാനച്ഛന്റെ നിരന്തര പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായത്. 20 ആഴ്ച കഴിഞ്ഞ ഭ്രൂണത്തെ നശിപ്പിക്കാന്‍ പാടില്ലെന്ന നിയമം മറികടന്നാണ് സുപ്രിംകോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി പ്രസവിക്കുകയാണെങ്കിലും ഗര്‍ഭച്ഛിദ്രം നടത്തുകയാണെങ്കിലും ജീവന്‍ ഒരേപോലെ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡോക്ടര്‍മാരോട് ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it