Life Style

പത്തുമിനുട്ടിനുള്ളില്‍ റവ ചിക്കന്‍ റെഡി

പത്തുമിനുട്ടിനുള്ളില്‍ റവ ചിക്കന്‍ റെഡി
X
rava chicken

വൈകീട്ട് ഫ്രൈഡ് ചിക്കന്‍ കഴിക്കണമെന്ന് വാശിപ്പിടിക്കുന്ന കുട്ടികളെ സോപ്പിടാന്‍ പറ്റിയ ഒരു വിഭവമാണ് റവ ചിക്കന്‍. വെറും പത്തുമിനിട്ടിനകം തയ്യാറാക്കാനാകുന്ന ഈ വിഭവമുണ്ടാക്കാന്‍ ആകെ ഒരു കൈവിരലിലെണ്ണാവുന്ന സാധനങ്ങള്‍ മതി.
ആവശ്യമുള്ളവ
കോണ്‍ഫഌവര്‍ : 1 ടീസ്പൂണ്‍
മുളക് പൊടി: 3ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു നുള്ള്
റവ: രണ്ട് ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
ചിക്കന്‍ കഷ്ണങ്ങളാക്കിയത്: കാല്‍കിലോഗ്രാം

മേല്‍പ്പറഞ്ഞ ചേരുവകളെല്ലാം കൂട്ടിയോജിപ്പിച്ച ശേഷം വൃത്തിയാക്കി വെച്ച ചിക്കന്‍കഷ്ണങ്ങളില്‍ മസാല തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം എണ്ണയില്‍ വറുത്തെടുക്കാം. ഇതിനൊപ്പം  പൊരിച്ച പത്തിരിയോ അരിപത്തിരിയോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
Next Story

RELATED STORIES

Share it