Idukki local

പത്തുചെയിന്‍ മേഖലയില്‍ പട്ടയം; ഇന്ന് കട്ടപ്പനയില്‍ ഉപവാസം



കട്ടപ്പന: പത്തുചെയിന്‍ മേഖലയില്‍ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പുനപ്പരിശോധിക്കണമെന്നും അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിതമായിപട്ടയം നല്‍കണമെന്നും ആവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കട്ടപ്പന ഗാന്ധി പ്രതിമയ്ക്ക് സമീപം ഇന്ന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപവസിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ. ജേക്കബ് അദ്ധ്യക്ഷത വഹിക്കും. രാവിലെ 10ന് ആരംഭിച്ച് വൈകിട്ട് 5ന് സമാപിക്കും. ഉപ്പുതറ, കാഞ്ചിയാര്‍, അയ്യപ്പന്‍ കോവില്‍ പഞ്ചായത്തുകളില്‍ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാളെ ഉപ്പുതറയില്‍ നിന്ന് കട്ടപ്പനയിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തും. പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കട്ടപ്പനയില്‍ സമാപന സമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ജോയി എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.
Next Story

RELATED STORIES

Share it