Idukki local

പത്തുചെയിന്‍ മേഖലയില്‍ പട്ടയം; മുഖ്യമന്ത്രി വിശദീകരണം തേടി



കട്ടപ്പന: ജില്ലയിലെ ജലവൈദ്യുത പദ്ധതി പ്രദേശത്തോടു ചേര്‍ന്നുള്ള പത്തുചെയിന്‍ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നത് പരിഗണിക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നടപടി. അണക്കെട്ടുകളുടെ പരമാവധി സംഭരണശേഷി കണക്കിലെടുത്ത് അതീവ സംരക്ഷിതമേഖല ഒഴിവാക്കിയ ശേഷം എത്രമാത്രം ദൂരം മാറിയാണ് കര്‍ഷകരുടെ കൃഷിയിടവും വീടുകളും സ്ഥിതി ചെയ്യുന്നതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ മൂന്നുചെയിന്‍ ഒഴിവാക്കിയുള്ള പ്രദേശത്തെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാമെന്ന നിലപാടാണ് വൈദ്യുതി വകുപ്പിനുള്ളത്.എന്നാല്‍ അവശേഷിക്കുന്ന മൂന്നുചെയിനിലും ഒട്ടേറെ കര്‍ഷകര്‍ ഉള്‍പ്പെടും. അതിനാല്‍ അവരെക്കൂടി പരിഗണിച്ചുകൊണ്ട് ഒരു ചങ്ങല ഒഴിവാക്കി ബാക്കിഭാഗത്തിന് പട്ടയം നല്‍കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 27നാണ് റവന്യു-വനം വൈദ്യുതി മന്ത്രിമാര്‍, എംപി, ജില്ലയിലെ എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി, അഡ്വക്കറ്റ് ജനറല്‍, ലാന്‍ഡ് റവന്യു സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
Next Story

RELATED STORIES

Share it