thrissur local

പത്താഴക്കുണ്ട് ഡാം നവീകരണം: സ്തംഭിച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ 1 കോടി 98 ലക്ഷം



വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തില്‍ ഉള്‍പ്പെട്ട പത്താഴകുണ്ട് ഡാമിന്റെ ചോര്‍ച്ചയടച്ച് നവീകരിയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിയ്ക്കാന്‍ ഒരു കോടി 98 ലക്ഷം രൂപ അനുവദിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.  അടിത്തട്ട് കോണ്‍ക്രീറ്റ് ചെയ്യുകയും കല്‍കെട്ടുകള്‍ പൊളിച്ച് നീക്കി പുതിയ വനിര്‍മ്മിയ്ക്കുകയും ചെയ്തിരുന്നു. പൂര്‍ണ്ണമായും മണ്ണ് കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഡാം 1978 ലാണ് കമ്മീഷന്‍ ചെയ്തത്.കൃഷി ആവശ്യത്തിന് വെള്ളം സംഭരിയ്ക്കുക എന്നതായിരുന്നു  ലക്ഷ്യം. 3075 മീറ്റര്‍ നീളത്തില്‍ ഇടതുകര കനാലും, 1456 മീറ്റര്‍ നീളത്തില്‍ വലത് കര കനാലും ഡാമിനുണ്ട്. ഡാമിന്റെ ആയക്കെട്ട് പൂര്‍ണ്ണമായും മുണ്ടത്തിക്കോട് പഞ്ചായത്തിലാണ്. അതു കൊണ്ടു തന്നെ മുളങ്കുന്നത്ത്കാവ് മെഡിയ്ക്കല്‍ കോളജിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുന്നതാണ് പദ്ധതിയെന്ന വിലയിരുത്തലും അധികൃതര്‍ക്ക് ഉണ്ടായിരുന്നു.എന്നാല്‍ കമ്മീഷന്‍ ചെയ്തതിന് പിന്നാലെ അനുഭവപ്പെട്ട് തുടങ്ങിയ ചോര്‍ച്ച എല്ലാ പദ്ധതികളും പാളം തെറ്റിച്ചു.മുന്‍സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ മുന്‍കൈ എടുത്താണ് നേരത്തെ 2 കോടി 8 ലക്ഷത്തി 50 ആയിരം രൂപ ചിലവഴിച്ച് നവീകരണ പ്രവര്‍ത്തനം നടത്തിയത്. ഇതിനോടൊപ്പം ബാരല്‍ നിര്‍മ്മാണത്തിന് ഒരു കോടി 95 ലക്ഷം രൂപയും അനുവദിച്ചിരുന്നു എന്നാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. ഇതോടെ ആദ്യ ഘട്ടത്തില്‍ ടെണ്ടര്‍ പൂര്‍ത്തിയായ തുക അനുവദിച്ചതോടെ പ്രവര്‍ത്തനവും സ്തംഭിച്ചു.  ബാരല്‍ നിര്‍മ്മാണം പൂര്‍ത്തിയായാലേ ചോര്‍ച്ച യടക്കാന്‍ കഴിയൂ എന്ന അവസ്ഥയും ഉണ്ടായി. ആ പ്രശ്‌നത്തിനാണ് വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ ഇടപെടലോടെ പരിഹാരമായിട്ടുള്ളത്. നേരത്തെ വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ ചോര്‍ച്ച യ െയ്ക്കുന്നതിന് ലക്ഷകണക്കിന് രൂപ ചിലവഴിച്ചെങ്കിലും ഒന്നും ഫലവത്തായില്ല  മുന്‍മന്ത്രി സി എന്‍  ബാലകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പൂനെയില്‍ നിന്നുള്ള വിദഗ്ദ സംഘം പത്താഴ കുണ്ടെത്തി പഠനം നടത്തിയതിന് ശേഷമാണ് ആദ്യഘട്ട  നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ടെണ്ടര്‍ പൂര്‍ത്തിയായതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിയ്ക്കുമെന്ന് തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ട്  എം.കെ. ശ്രീജ,  വൈസ് പ്രസിഡണ്ട്  സി. വി. സുനില്‍ കുമാര്‍  എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it