പത്താന്‍ കോട്ട് ആക്രമണം: പാകിസ്താനില്‍ കേസ് ഫയല്‍ ചെയ്തു

ഇസ്‌ലാമാബാദ്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്‌പോലിസ് കേസ് ഫയല്‍ ചെയ്തു. പാക്മണ്ണില്‍ ആസൂത്രണം ചെയ്ത ആക്രമണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത ആദ്യ പരാതിയാണിത്. ഇന്ത്യ നല്‍കിയ മൊബൈല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ പാക് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് പരാതി നല്‍കിയത്. ഏഴു പേര്‍ക്കെതിരേയാണ് പരാതിയെങ്കിലും ഇവരുടെ പേരുകള്‍ ചേര്‍ത്തിട്ടില്ല. കൂടാതെ, ജെയ്‌ശെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിനെതിരേയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ വിഭാഗമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശുപാര്‍ശ നല്‍കിയത്. മസൂദ് അസറിനെതിരേ ഇന്ത്യ കൂടുതല്‍ തെളിവുകള്‍ നല്‍കിയിട്ടില്ലെന്ന് പാക്‌വൃത്തങ്ങള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി. ജനുവരി രണ്ടിന് പത്താന്‍കോട്ടിലുണ്ടായ ആക്രമണത്തില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it