പത്താന്‍കോട്ട്: പാകിസ്താന് എന്‍ഐഎയുടെ കത്ത്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവള ആക്രമണവുമായി ബന്ധപ്പെട്ട് നാല് ജെയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പാകിസ്താന് കത്തയച്ചു. പ്രത്യേക കോടതി വഴിയാണ് നിയമപരമായ കത്തയച്ചത്. കേസന്വേഷണത്തിന് പാക് എസ്‌ഐടി എത്തുന്നതിനു മുന്നോടിയായാണു നടപടി. ഈ മാസം അവസാനവാരം പാക് സംഘം ഇന്ത്യയില്‍ എത്തിയേക്കും. അക്രമികള്‍ മുമ്പു വിളിച്ച ഫോണ്‍നമ്പറുകളുടെ വിവരങ്ങളും സംഘത്തിലെ ഖയാം ബാബറുടെ മകന്റെ ചിത്രവും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനാ നേതാക്കളായ മുല്ലാ ദാദുല്ല, കാഷിഫ് ജാന്‍ എന്നിവരുടെ നമ്പറുകളും ഇതിലുള്‍പ്പെടും.
Next Story

RELATED STORIES

Share it