പത്താന്‍കോട്ട് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി: രാജ്‌നാഥ്

ന്യൂഡല്‍ഹി: ആക്രമണം നടന്ന പത്താന്‍കോട്ട് വ്യോമതാവളത്തില്‍ കൊല്ലപ്പെട്ട നാല് അക്രമികളുടെ മൃതദേഹങ്ങള്‍ കൂടാതെ കത്തിക്കരിഞ്ഞ ജഡങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കത്തിക്കരിഞ്ഞ ജഡങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍കോട്ട് കൊല്ലപ്പെട്ട അക്രമികളുടെ എണ്ണം സംബന്ധിച്ച് വിരുദ്ധമായ റിപോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ എന്‍എസ്ജി ആറ് അക്രമികള്‍ ഉണ്ടെന്നായിരുന്നു എന്നാണ്പറഞ്ഞിരുന്നത്. എന്നാല്‍ നാലു മൃതദേഹങ്ങളാണ് തങ്ങള്‍ കണ്ടെത്തിയതെന്നാണ് എന്‍ഐഎ പറഞ്ഞിരുന്നത്.
Next Story

RELATED STORIES

Share it