പത്താന്‍കോട്ട് ആക്രമണം:  മസ്ഊദ് അസ്ഹറിന് ജാമ്യമില്ലാ വാറന്റ്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ജയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ മൊഹാലിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മസ്ഊദിന്റെ സഹോദരന്‍ അബ്ദുല്‍ റഹൂഫ്, ആക്രമണത്തിന് നേതൃത്വം നല്‍കിയെന്നു കരുതുന്ന കാശിഫ് ജാന്‍, സെയ്ദ് ലത്തീഫ് എന്നിവരാണു മറ്റുള്ളവര്‍.
ജനുവരി രണ്ടിലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മസ്ഊദ് അസ്ഹര്‍ ആണെന്നാണ് ഇന്ത്യയുടെ വാദം.
അതേസമയം, അക്രമികള്‍ക്ക് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) തെളിവു ലഭിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതെന്ന് പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിച്ചു.
അക്രമികള്‍ പാകിസ്താന്‍ ചാരസംഘടനയുമായി നടത്തിയ ഫോണ്‍സംഭാഷണ രേഖകകള്‍ കൈമാറിയിരുന്നു. എന്‍ഐഎ നല്‍കിയ തെളിവുകള്‍ പാക് അന്വേഷണസംഘത്തെ അദ്ഭുതപ്പെടുത്തി. അതുകൊണ്ടാണ് ഇന്ത്യന്‍ സംഘത്തെ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്ന വാഗ്ദാനത്തില്‍നിന്ന് അവര്‍ പിന്തിരിഞ്ഞതെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it