പത്താന്‍കോട്ട് ആക്രമണം: മസ്ഊദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് യുഎന്നിനോട് ഇന്ത്യ

ന്യൂയോര്‍ക്ക്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളം ആക്രമണത്തിനു ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരിടുന്ന ജയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ യുഎന്‍ രക്ഷാസമിതിയെ സമീപിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീനാണ് നടപടി ആവശ്യപ്പെട്ട് കത്തുനല്‍കിയത്.
ജയ്‌ശെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍, പത്താന്‍കോട്ട് ആക്രമണത്തിലെ അസ്ഹറിന്റെ പങ്കാളിത്തം എന്നിവ സംബന്ധിച്ച തെളിവുകളുമായാണ് ഉപരോധം ഏര്‍പ്പെടുത്തുന്ന യുഎന്‍ സമിതിയില്‍ ഇന്ത്യ അപേക്ഷ നല്‍കിയത്. അല്‍ ഖാഇദയ്‌ക്കെതിരേ സ്വീകരിച്ചതുപോലെ തന്നെ ജയ്‌ശെ മുഹമ്മദിനും അതോടൊപ്പം അതിന്റെ മേധാവി മസൂദ് അസ്ഹറിനുമെതിരേയും നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ വാദം. ജയ്‌ശെ മുഹമ്മദിനെ 2001ല്‍ തന്നെ യുഎന്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ മേധാവി ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.
Next Story

RELATED STORIES

Share it