Flash News

പത്താന്‍കോട്ട് ആക്രമണം; സഹായി വ്യോമത്താവളത്തില്‍ തന്നെ ഉണ്ടായിരുന്നു : എന്‍ഐഎ

പത്താന്‍കോട്ട് ആക്രമണം; സഹായി വ്യോമത്താവളത്തില്‍ തന്നെ ഉണ്ടായിരുന്നു : എന്‍ഐഎ
X
pathankot

[related]
പത്താന്‍കോട്ട്: പത്താന്‍കോട്ട് ആക്രമണത്തില്‍ പുറത്ത് നിന്നുള്ളവരെ സഹായിച്ചത് രാജ്യത്തുള്ളവര്‍ തന്നെയെന്ന് എന്‍ഐഎ. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ടുള്ള എന്‍ഐഎയുടെ തെളിവുകള്‍ വിരല്‍ ചുണ്ടുന്നത് അക്രമി പത്താന്‍കോട്ടില്‍ ആദ്യമേ ഉണ്ടായിരുന്നു എന്നാണ്. അതീവ സുരക്ഷയുള്ള പത്താന്‍കോട്ട് വ്യോമാകേന്ദ്രത്തിനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ ഉള്ളില്‍ നിന്നുള്ള ഒരാളുടെ സഹായം നിര്‍ബന്ധമായും ആവശ്യമാണ്. പുറത്തു നിന്നുള്ള ഒരാള്‍ക്ക് സഹായമില്ലാതെ അകത്ത് പ്രവേശിക്കാന്‍ കഴിയില്ലെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

വ്യോമതാവളത്തിന്റെ കണ്‍സര്‍ടിനാ വയര്‍ മുറിക്കാന്‍ പുറത്ത് നിന്നുള്ള ഒരാള്‍ക്ക് കഴിയില്ലാ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍ . ആക്രമണത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാവുന്നത് സഹായി വ്യോമത്താവളത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ്.
കഴിഞ്ഞ ദിവസം ഒരു പാക് ചാരനെ പത്താന്‍കോട്ടില്‍ നിന്ന് പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it