Flash News

പത്താന്‍കോട്ട് ഏറ്റുമുട്ടല്‍ ഒരു അക്രമി കൂടി കൊല്ലപ്പെട്ടു;ഏറ്റുമുട്ടല്‍ തുടരുന്നു

പത്താന്‍കോട്ട് ഏറ്റുമുട്ടല്‍ ഒരു അക്രമി കൂടി കൊല്ലപ്പെട്ടു;ഏറ്റുമുട്ടല്‍ തുടരുന്നു
X
Pathankot: An armored vehicle moves near the Indian Air Force base that was attacked by militants in Pathankot, Punjab on Saturday. PTI Photo (PTI1_2_2016_000051B)

പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ സൈന്യവും അക്രമികളുമായുണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ ഒരു അക്രമി കൊല്ലപ്പെട്ടു. രണ്ടു അക്രമികള്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍. രണ്ടാമത്തെ അക്രമിക്കായുള്ള തിരിച്ചില്‍ തുടരുകയാണ്. ഇയാള്‍ വ്യോമകേന്ദ്രത്തിനടത്തുള്ള കെട്ടിടത്തില്‍ ഉണ്ടെന്നാണ് വിവരം.
രണ്ടു ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 10 സൈനികരും അഞ്ച് അക്രമികളും കൊല്ലപ്പെട്ടു.

അതിനിടെ കൊല്ലപ്പെട്ട അക്രമികളിലൊരാളുടെ ശരീരത്തിലുണ്ടായിരുന്ന ഗ്രനേഡ് പുറത്തെടുത്ത് നിര്‍വീര്യമാക്കാന്‍ ശ്രമിക്കവേ എന്‍എസ്ജി  ബോംബ് സ്‌ക്വാഡ് അംഗവും ലെഫ്റ്റന്റ് കേണലുമായ പാലക്കാട് മണ്ണാര്‍ക്കാട് എളംപിലാശേരി സ്വദേശി നിരഞ്ജന്‍ കുമാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കൂടുതല്‍ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  അക്രമികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇതുവരെ പുറത്തുവന്നിരുന്ന വിവരമെങ്കില്‍ കുറഞ്ഞത് പത്തു സൈനികരെങ്കിലും സംഭവത്തില്‍ മരിച്ചതായാണ് പുതിയ റിപോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ടുപേര്‍ വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പേര്‍ ഗരുഡാ കമാന്‍ഡോകളും ആറുപേര്‍ കരസേനാ ഉദ്യോഗസ്ഥരുമാണ്. സൈനികരുടെ വേഷത്തിലെത്തി ആക്രമണം നടത്തിയവരില്‍ അഞ്ചു പേരെ സൈന്യം വധിച്ചിരുന്നു.18 സൈനികരാണ് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സംഭവസ്ഥലത്ത് പൊട്ടാതെ കിടന്ന ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ നാലു സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്‍.എസ്.ജിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്.
Next Story

RELATED STORIES

Share it