പത്താന്‍കോട്ട് ആക്രമണം; പാചകക്കാരനെയും കാവല്‍ക്കാരനെയും എന്‍ഐഎ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളാക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലിസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങിനെ ചോദ്യംചെയ്യുന്നത് ദേശീയ അന്വേഷണ ഏജന്‍സി നാലാം ദിവസവും തുടര്‍ന്നു. അദ്ദേഹത്തിന്റെ പാചകക്കാരനെയും അക്രമികള്‍ തട്ടിക്കൊണ്ടുപോവുന്നതിനു മുമ്പ് അദ്ദേഹം സന്ദര്‍ശിച്ച ദര്‍ഗയിലെ കാവല്‍ക്കാരനെയും എന്‍ഐഎ വ്യാഴാഴ്ച ചോദ്യംചെയ്തു.
അതിനിടെ, പഞ്ചാബിലെ ദീനാനഗറില്‍ പോലിസ് സ്റ്റേഷനിലും മറ്റു ചില കേന്ദ്രങ്ങളിലും അടുത്തിടെയുണ്ടായ ആക്രമണവുമായി പത്താന്‍കോട്ട് ആക്രമണത്തിനു സാമ്യമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയ വക്താവ് പറഞ്ഞു.
Next Story

RELATED STORIES

Share it