പത്താന്‍കോട്ട് ആക്രമണം തടയാന്‍ കഴിയുമായിരുന്നു: ജമ്മുകശ്മീര്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുമ്പുണ്ടായ ആക്രമണങ്ങളില്‍ നിന്നു പാഠമുള്‍ക്കൊണ്ടിരുന്നെങ്കില്‍ പത്താന്‍കോട്ട് ആക്രമണം തടയാന്‍ കഴിയുമായിരുന്നുവെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ. ദേശീയ അന്വേഷണ ഏജന്‍സിയുടെ ഏഴാം വാര്‍ഷിക ദിനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ സുരക്ഷ കാര്യക്ഷമമല്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 200 മുതല്‍ 250 കിലോമീറ്റര്‍വരെ നീണ്ടുകിടക്കുന്ന അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ അതിര്‍ത്തിരക്ഷാ സേന(ബിഎസ്എഫ്)യുടെ പരിമിതമായ സജ്ജീകരണത്തിനു കഴിയില്ല.
2013 സപ്തംബര്‍ മുതല്‍ ജമ്മുകശ്മീര്‍ ഉള്‍ക്കൊള്ളുന്ന അന്താരാഷ്ട്ര അതിര്‍ത്തിയിലെ കതുവയിലൂടെ നുഴഞ്ഞുകയറി അഞ്ചോ ആറോ ആക്രമണങ്ങളാണു നടന്നത്. മുമ്പു നടന്ന ആക്രമണങ്ങളെക്കുറിച്ചു ശക്തമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഗുരുദാസ്പൂരിലെ ദിനനഗര്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമണവും തടയാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it