പത്താന്‍കോട്ട്:മലയാളി എന്‍ഐഎകസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തവരില്‍ മലയാളി യുവാവും. വയനാട് മാനന്തവാടി ബിലാക്കാട് സ്വദേശി റിയാസ് റഷീദ് എന്ന ദിനേശനാണ് എന്‍ഐഎ കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണം നടന്ന ദിവസം പത്താന്‍കോട്ടിനു സമീപത്തെ മുസാഫറില്‍ നടന്ന പരിശോധനയ്ക്കിടെ ഒരു ലോഡ്ജില്‍ നിന്നാണ് അഞ്ചു മാലദ്വീപ് സ്വദേശികള്‍ക്കൊപ്പം ദിനേശനെ പിടികൂടിയത്. ചാരായം വാറ്റിയ കേസില്‍ 13 വര്‍ഷം മുമ്പ് പിടിയിലായ ശേഷം ദിനേശന്‍ പിന്നീട് നാടു വിട്ടെന്നാണ് വിവരം. സൗദിയിലേക്ക് കടന്ന ശേഷം മതം മാറി റിയാസായെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ പറയുന്നത്. അതിനിടെ, അല്‍ഖാഇദയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അബ്ദുല്‍ സമി എന്ന യുവാവ് ഹരിയാനയില്‍ അറസ്റ്റിലായി.
Next Story

RELATED STORIES

Share it