Flash News

പത്താന്‍കോട്ടില്‍ മൂന്നാം ദിനവും ഏറ്റുമുട്ടല്‍ തുടരുന്നു

പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ സൈന്യത്തിന്റെ അക്രമികള്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു. ഇന്നു രാവിലെയും വെടിവയ്പ്പും സ്‌ഫോടനവും ഉണ്ടായി.  രണ്ട് അക്രമികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ തുടരുന്നത്.  വ്യോമസേനാ കേന്ദ്രത്തിനടുത്തുള്ള മേഖലയില്‍ അക്രമി ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിലാണ് സൈന്യത്തിന്റെ നീക്കം. അതിനിടെ പത്താന്‍കോട്ടില്‍ അക്രമം നടത്തിയവര്‍ക്ക് പാകിസ്താന്റെ പരിശീലനം ലഭിച്ചതായി ഇന്ത്യ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യയുടെ എയര്‍ഫോഴ്‌സ് മേഖല തന്നെയാണ് അവരുടെ ലക്ഷ്യമെന്നും അവര്‍ അറിയിച്ചു.

രണ്ടു ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 10 സൈനികരും അഞ്ച് അക്രമികളും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട അക്രമികളിലൊരാളുടെ ശരീരത്തിലുണ്ടായിരുന്ന ഗ്രനേഡ് പുറത്തെടുത്ത് നിര്‍വീര്യമാക്കാന്‍ ശ്രമിക്കവേ എന്‍എസ്ജി  ബോംബ് സ്‌ക്വാഡ് അംഗവും ലെഫ്റ്റന്റ് കേണലുമായ പാലക്കാട് മണ്ണാര്‍ക്കാട് എളംപിലാശേരി സ്വദേശി നിരഞ്ജന്‍ കുമാര്‍ സ്‌ഫോടനത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇന്നലെയാണ് കൂടുതല്‍ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it