palakkad local

പത്താം ദേശവിളക്ക് മഹോല്‍സവത്തിന് നേത്യത്വം നല്‍കി ബാബു യാത്രയായിസികെശശിപച്ചാട്ടിരി

ആനക്കര:  ശബരി മലയില്‍ വെച്ച് കുഴഞ്ഞ് വീണ് മരിച്ച ശശീന്ദ്ര ബാബു (52) വിടപറഞ്ഞത് പത്താം വിളക്ക് മഹോത്സവത്തിന് നേത്യത്വം നല്‍കിയ ശേഷം. ആനക്കര ചേക്കോട് ദേശ വിളക്കിന്റെ നടത്തിപ്പിന് പത്ത് വര്‍ഷമായി നേത്യത്വം നല്‍കിയിരുന്നക് ബാബുവായിരുന്നു.
വ്യാഴാഴാച്ച രാത്രി 9. 45 നോടെ പത്തിനെട്ടാം പടികടന്ന് കൊടി മരത്തിന് സമീപം  വെച്ചാണ് കുഴഞ്ഞ് വീണത്.  ഉടന്‍ സന്നിധാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്താം വിളക്ക് മഹോത്സവം കഴിഞ്ഞ ശബരി മല ദര്‍ശനത്തിന് മകനും മരുമകനും ജേഷ്ട്ടന്റെ  ഭാര്യയും മകനും പേരക്കുട്ടിയും കൂടി ശബരി മല ദര്‍ശനത്തിനായി പോയതായിരുന്നു അദ്ദേഹം.
പത്ത് വര്‍ഷമായി ചേക്കോട് ദേശവിളക്ക് കമ്മറ്റിയുടെ നേത്യത്വനിരയില്‍ പ്രവര്‍ത്തിക്കുന്ന ബാബു ആനക്കരയിലെ ഓട്ടോ റിക്ഷ തൊഴിലാളിയൂണിയന്‍( സിഐടിയു ) രൂപീകരിക്കുന്നതിന് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. റിട്ടയേഡ് മിലിട്ടിറി ഉദ്യോഗസ്ഥനും ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. വെളളിയാഴ്ച്ച രാവിലെ 8 മണിയോടെ ആനക്കരയിലെ  വീട്ടിലെത്തിച്ച മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉച്ചയോടെ വീട്ട് വളപ്പില്‍ സംസ്‌ക്കരിച്ചു.
Next Story

RELATED STORIES

Share it