ernakulam local

പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍



കോതമംഗലം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ  പോലിസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി ഇളമ്പ്ര സ്വദേശി ചുണ്ടാട്ട് ബിജു(36)വിനെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്്. മൊബൈല്‍ ഫോണില്‍ നഗ്‌ന ചിത്രങ്ങള്‍ കാട്ടി വശീകരിച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഒരു വര്‍ഷമായി കുട്ടി പലതവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പഠനത്തില്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സലിങ്ങില്‍ ആണ് പീഡന വിവരം പുറത്തായത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലിസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it