Idukki local

പത്താംതവണയും കഞ്ചാവ് വില്‍പനക്കാരന്‍ അറസ്റ്റില്‍ ; അഡ്ജസ്റ്റ്‌മെന്റെന്ന് ആക്ഷേപം



അടിമാലി: വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് സ്ഥിരമായി കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന മധ്യവയസ്‌കന്‍ പത്താംതവണയും അറസ്റ്റിലായി. ഇരുമ്പുപാലം ആനിച്ചുവട്ടില്‍ സെയ്ദ്മുഹമ്മദ് (സെയ്ദ് മമ്മി 52) നെയാണ് നാര്‍ക്കോട്ടിക് സംഘം പിടികൂടിയത്. കഞ്ചാവ് വില്‍പനയുടെ പ്രചരണത്തിനായി ഇയാള്‍ സ്വമേധയാ പിടികൊടുക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുറഞ്ഞ അളവില്‍ കഞ്ചാവുമായി പിടിയിലാകുന്ന ഇയാള്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും രക്ഷപെടുകയാണ് പതിവ്. മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും സ്ഥിരമായി വരുന്നതോടെ വിദ്യാര്‍ഥികള്‍ അടക്കമുള്ള ആവശ്യക്കാര്‍ കൂടുതലായി തന്നെ സമീപിച്ച് കഞ്ചാവ് വാങ്ങുമെന്ന ധാരണയാണ് ഇയാള്‍ക്കുള്ളത്. ഇക്കാര്യം മുന്‍പ് അടിമാലി പോലിസ് പിടിച്ച സമയം ഇയാ ള്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇക്കുറി 180 ഗ്രാം കഞ്ചാവും 5700 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജി ജെ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it