Flash News

പത്താംക്ലാസ് ജയിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

പത്താംക്ലാസ്  ജയിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു
X
ചണ്ഡീഗഡ്: പത്താംക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു.ഹരിയാനയിലെ സോനിപ്പത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. പരീക്ഷ ജയിക്കാന്‍ മറ്റൊരു വിദ്യാര്‍ഥിയെ വച്ച് പരീക്ഷയെഴുതിക്കാമെന്ന് വഗ്ദാനം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സ്‌കൂളിന്റെ ഉടമസ്ഥന്‍ കൂടിയാണ് അറസ്റ്റിലായ പ്രിന്‍സിപ്പാള്‍.സ്‌കൂളിന് സമീപമുള്ള വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിനായി രണ്ട് യുവതികളും ഇയാളെ സഹായിച്ചിരുന്നു. അവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



മകളെ പത്താം ക്ലാസ് പരീക്ഷയില്‍ ജയിപ്പിക്കുന്നതിനായി 10,000 രൂപ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിനിയുടെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷയുടെ സമയത്ത് കുട്ടിയെ ബന്ധുവിന്റെ വീട്ടില്‍ മാറ്റി നിര്‍ത്തണമെന്നും മറ്റൊരു കുട്ടിയെക്കൊണ്ട് പരീക്ഷ എഴുതിക്കാം എന്നും പ്രിന്‍സിപ്പാള്‍ പിതാവിനോട് പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയെ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി താന്‍ പീഡനത്തിന് ഇരയായ വിവരം പിതാവിനെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it