palakkad local

പത്തരയടി ഉയരമുള്ള ആനപ്രതിമ വിസ്മയക്കാഴ്ചയാവുന്നു

പാലക്കാട്: പത്തരയടി ഉയരമുള്ള ആനപ്രതിമ കാഴ്ചക്കാര്‍ക്ക് ആശ്ചര്യകാഴ്ചയാകുന്നു. മംഗലാംകുന്ന് കണ്ടായത്തൊടിയില്‍ കമ്പനികളം വീട്ടുമുറ്റത്താണ് ഭീമാകാരനായ ആനപ്രതിമ നിലകൊള്ളുന്നത്. ശ്രീകൃഷ്ണപുരം ഹൈസ്‌കൂളില്‍ ചിത്രകലാധ്യാപകനായിരുന്ന എ പി മാധവന്‍ നായരാണ് ഈ പ്രതിമയുടെ സ്രഷ്ടാവ്. ലോകത്തില്‍ തന്നെ ഏറ്റവും ഉയരംകുടിയ ആനപ്രതിമയാണ് ഇത്. മാധവന്‍നായര്‍ തന്നെ പണികഴിപ്പിച്ച ഒന്‍പതരയടി ഉയരമുളള പ്രതിമയായിരുന്നു ഇതുവരെ മുന്നിലുണ്ടായിരുന്നത്. ഈ പ്രതിമ ലിംക ബുക്‌സ് ഓഫ് റേക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു.
കണ്ടായത്തൊടി കമ്പനികളത്തെ പരേതരായ ശങ്കരഗുപ്തന്റെയും സഹധര്‍മ്മിണി ജാനകി അമ്മയുടെയും സ്മരണക്കായാണ് അവരുടെ കുടുംബം വീട്ടുമുറ്റത്ത് ആനപ്രതിമ സ്ഥാപിച്ചത്. പ്രതിമയുടെ അനാവരണ ചടങ്ങ് ഇന്നലെ ആഘോഷപൂര്‍വം നടന്നു. താളമേള വാദ്യങ്ങള്‍ കൊഴുപ്പുപകര്‍ന്ന ചടങ്ങില്‍ എം ഹംസ എംഎല്‍എയാണ് പ്രതിമ തുറന്നുകൊടുത്തത്. തുടര്‍ന്ന് നടന്ന പുരസ്‌കാര സമര്‍പ്പമണ ചടങ്ങില്‍ ശില്‍പ്പികളായ മാധവന്‍നായരെയും രായിരനല്ലൂര്‍മലയിലെ നാറാണത്തു ഭ്രാന്തന്റെ പ്രതിമ നിര്‍മ്മിച്ച സുരേന്ദ്രകൃഷ്ണനെയും യഥാക്രമം 'മാതംഗി ശില്‍പ്പി പുരസ്‌കാരം, ദേവശില്‍പ്പി പുരസ്‌കാരം' എന്നിവ നല്‍കി ആദരിച്ചു.
Next Story

RELATED STORIES

Share it