പത്തരമാറ്റോടെ മുന്നോട്ട്

പി എന്‍ മനു

കോഴിക്കോട്: ട്രാക്കില്‍ പൊന്‍ പ്രഭ ചൊരിഞ്ഞ് ചാംപ്യന്‍മാരുടെ കുതിപ്പ്. 61ാമത് ദേശീയ സ്‌കൂ ള്‍ കായികമേളയില്‍ റെക്കോഡുകള്‍ പെയ്തിറങ്ങിയ മൂന്നാംദിനം കേരളം നില ഒന്നുകൂടി മെച്ചപ്പെടുത്തി. ഇന്നലെ 10 സ്വര്‍ണമാണ് കേരളം വാരിക്കൂട്ടിയത്. ഇതു കൂടാതെ അഞ്ചു വീതം വെള്ളി യും വെങ്കലവും കൂടി കേരളത്തിനു ലഭിച്ചു. മീറ്റില്‍ ഇതുവരെ കഴിഞ്ഞ മൂന്നു ദിനങ്ങളില്‍ ആതിഥേയരുടെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്തും ഇതാണ്.
നാലു സ്വര്‍ണവും മൂന്നു വെള്ളിയും ഏഴു വെങ്കലവുമുള്‍പ്പെടെ 36 പോയിന്റുമായി മഹാരാഷ്ട്ര മൂന്നാംസ്ഥാനത്തും ഒരു സ്വര്‍ണവും ഏഴു വെള്ളിയും മൂന്നു വെങ്കലവുമടക്കം 29 പോയിന്റോടെ പഞ്ചാബ് മൂന്നാമതുമാണ്.
മീറ്റിന്റെ നാലാംദിനമായ ഇന്നു 22 ഇനങ്ങളില്‍ ഫൈനലുക ള്‍ നടക്കും.
ഡബിള്‍ തികച്ച് 3 പേര്‍
കേരളത്തിന്റെ ബിബിന്‍ ജോ ര്‍ജ്, പി എന്‍ അജിത്ത്, അനുമോ ള്‍ തമ്പി എന്നിവര്‍ ഗോള്‍ഡന്‍ ഡബിളിന് അവകാശികളായി. ഇന്നലെ ബിബിന്‍ സീനിയര്‍ 1500 മീറ്ററിലും അജിത്ത് ജൂനിയ ര്‍ 1500 മീറ്ററിലും ജേതാവായപ്പോള്‍ അനുമോള്‍ ഇതേയിനം ജൂനിയര്‍ പെണ്‍കുട്ടികളിലും ഒന്നാമതെത്തുകയായിരുന്നു.
നാലില്‍ അഞ്ച് റെക്കോഡും കേരളത്തിന്
ഇന്നലെ പിറന്ന അഞ്ചു മീറ്റ് റെക്കോഡുകളില്‍ നാലും തങ്ങളുടെ പേരിലാക്കി കേരളം ആധിപത്യം അരക്കിട്ടുറപ്പിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപി ല്‍ കെ എസ് അനന്തു, സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അബിത മേരി മാനുവല്‍, സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജയ്‌സണ്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അനുമോള്‍ തമ്പി എന്നിവരാണ് കേരളത്തിനായി റെക്കോഡ് പുസ്തകത്തില്‍ പേര് എഴുതിച്ചേര്‍ത്തത്. ജൂനിയര്‍ ആ ണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഹരിയാനയുടെ സത്യവാനാണ് റെക്കോഡിന് അര്‍ഹനായ മറ്റൊരു താരം.
2.08 മീറ്റര്‍ ഉയരം പിന്നിട്ട അനന്തു 2011ല്‍ പൂനെയില്‍ നടന്ന മീറ്റില്‍ ഹരിയാനയുടെ സിക്കന്തര്‍ സിങ് സ്ഥാപിച്ച 2.05 മീറ്റര്‍ എന്ന റെക്കോഡാണ് തിരുത്തിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 3.50 മീറ്റര്‍ മറികടന്നായിരുന്നു മരിയയുടെ റെക്കോഡ് പ്രകടനം. കേരളത്തിന്റെ അഞ്ജലി ഫ്രാന്‍സിസിനാ ണ് ഈയിനത്തില്‍ വെങ്കലം.
1500 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളില്‍ 4.27.22 സെക്കന്റില്‍ ഫിനിഷ് ചെയ്ത അബിത 2013 ലെ റാഞ്ചി മീറ്റില്‍ കേരളത്തിന്റെ തന്നെ പി യു ചിത്ര കുറിച്ച 4.35.27 സെക്കന്റെന്ന റെക്കോഡ് പഴങ്കഥയാക്കി. ഇതേയിനം ജൂനിയറില്‍ 4.30.08 സെക്കന്റില്‍ ഓടിയെത്തി അനുമോള്‍ 2005ല്‍ കേരള താരം ഷമീന ജബ്ബാര്‍ കുറിച്ച 4.41.9 സെക്കന്റെന്ന സമയം തിരുത്തി.
Next Story

RELATED STORIES

Share it