malappuram local

പത്തപ്പിരിയം സംഘര്‍ഷം: അയ്യപ്പന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്

മഞ്ചേരി: എടവണ്ണ പത്തപ്പിരിയത്ത് നടന്ന സംഘര്‍ഷത്തില്‍ അയ്യപ്പന്റെ മരണം ക്രൈംബ്രാഞ്ചും ഇതിനുണ്ടായ സാഹചര്യങ്ങള്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മല്ലിക്കും അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അറിയിച്ചു. ഇന്നലെ ഏറനാട് താലൂക്ക് ഓഫിസില്‍ സമരസമിതി പ്രവര്‍ത്തകരില്ലാതെ നടന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യമറിയിച്ചത്. സബ് കലക്ടര്‍ക്ക് നാളെ ചുമതല നല്‍കും. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസത്തിനം സമയം അനുവദിച്ചിട്ടുണ്ട്. 8ാം തിയ്യതിവരെയുണ്ടായ സാഹചര്യമാണ് പ്രാധാനമായും അന്വേഷിക്കുക.
ശേഷം പി കെ ബഷീര്‍ എംഎല്‍എ മുഖാന്തരം നിയസഭാ സമിതിയെ അറിയിക്കും. ശേഷമാവും നഷ്ടപരിഹാരത്തുക തീരുമാനിക്കുകയെന്നും കലക്ടര്‍ പറഞ്ഞു. 25 ലക്ഷമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അയ്യപ്പന്റെ ആശ്രിതര്‍ക്ക് വീട് വയ്ക്കാനുള്ള സഹായവും ഒപ്പം അയ്യപ്പന്റെ മൂന്ന് കുട്ടികള്‍ക്ക് മഞ്ചേരി ചെരണിയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ ചേര്‍ന്ന് പഠിക്കാനുള്ള സാഹചര്യവും ഒരുക്കും.
പത്തപ്പിരിയത്ത് ലോറിയില്‍ കൊണ്ടുവന്നത് ടാര്‍മിക്‌സിങ് സാമഗ്രികളെല്ലെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ പിന്നെന്തിനാണ് രാത്രി കൊണ്ടു പോയതെന്ന് കലക്ടര്‍ ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് വണ്ടുര്‍ സിഐ കെസി ബാബുവിനെ തിരുവന്തപുരത്തേക്ക് സ്ഥലം മാറ്റിയതായും കലക്ടര്‍ പറഞ്ഞു. ഇതിനിടെ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കണമെന്ന ഉടമ ജമാല്‍ മുഹമ്മദിന്റെ ആവശ്യം കലക്ടര്‍ തള്ളി. യോഗത്തില്‍ തഹസില്‍ദാര്‍ കെ സി മോഹനന്‍, എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍, ഡിവൈഎസ്പി പി എം പ്രദീപ്കുമാര്‍, എടവണ്ണ എസ്‌ഐ അമൃതരംഗന്‍, സെക്രട്ടറി എം എ ഹുസൈന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it