malappuram local

പത്തപ്പിരിയം ടാര്‍ മിക്‌സിങ് പ്ലാന്റില്‍ സംഘര്‍ഷം

എടവണ്ണ: പത്തപ്പിരിയം ബേക്കലക്കണ്ടിയില്‍ പുതുതായി തുടങ്ങുന്ന ടാര്‍മിക്‌സിങ് പ്ലാന്റിനെതിരെയുള്ള പ്രദേശവാസികളുടെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. മിക്‌സിങ് യൂനിറ്റിലേയ്ക്ക് യന്ത്രസാമഗ്രികളുമായെത്തിയ ലോറികള്‍ തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഘര്‍ഷം വ്യ്ാപിച്ചതോടെ നാട്ടുകാര്‍ ലോറികള്‍ക്ക് തീയിടുകയായിരുന്നു. മൂന്ന് ലോറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണ് ടാര്‍മിക്‌സിങ് പ്ലാന്റിലേയ്ക്ക് ഉപകരണങ്ങള്‍ എത്തിക്കുന്നതറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം റോഡ് ഉപരോധം തുടങ്ങിയത്. ഇതോടെ സ്ഥലത്തെത്തിയ വണ്ടൂര്‍ സിഐ കെ സി ബാബുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു. ഇതിനുശേഷം ഏഴു ലോറികളിലായി യന്ത്രങ്ങള്‍ സാമഗ്രികള്‍ പ്ലാന്റിലേയ്ക്ക് എത്തിക്കുമ്പോഴാണ് പ്രതിഷേധക്കാര്‍ മൂന്ന് ലോറികള്‍ക്ക് തീയിട്ടത്. നിലമ്പൂരില്‍നിന്നും അഗ്നിശമനസേനയെത്തിയപ്പോഴേയ്ക്കും മൂന്ന് ലോറികളും കത്തിനശിച്ചിരുന്നു. എടവണ്ണ, വണ്ടൂര്‍, മേലാറ്റൂര്‍,പാണ്ടിക്കാട്, കാളികാവ്, നിലമ്പൂര്‍, മലപ്പുറം എംഎസ്പി എന്നിവിടങ്ങളില്‍ നിന്നും വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it