malappuram local

പത്തപ്പിരിയം ജിയുപി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു : അവധി ദിനമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി



എടവണ്ണ: പത്തപ്പിരിയം സ്‌കൂളിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. അവധിദിനമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എടവണ്ണ പഞ്ചായത്തിലെ പത്തപ്പിരിയം ജിയുപി സ്‌കൂളിലാണ് പ്രീ െ്രെപമറിയും ഒന്നാം ക്ലാസും നടക്കുന്ന പഴയ ഓടിട്ട കെട്ടിടം ഇന്നലെ വൈകീട്ട് മൂന്നോടെ തകര്‍ന്നു വീണത്. ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ ഇല്ലായിരുന്നു. അതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. ഈ കെട്ടിടത്തിന് ഫിറ്റ്‌നസ് വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പൊളിഞ്ഞുവീണ കെട്ടിടത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ട്. ഇപ്പോഴും പ്രീെ്രെപമറി തൊട്ട് ഒന്നാം ക്ലാസ് വരെയുള്ള പഠനം ഈ ക്ലാസ് റൂമിലാണ് വെള്ളിയാഴ്ച വരെ നടന്നിരുന്നത്. ആവശ്യമായ സമയങ്ങളില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കുള്ള മെയിന്റനന്‍സ് ഫണ്ട് ഗ്രാമപ്പഞ്ചായത്ത് അനുവദിച്ചു നല്‍കാത്തതിന്റെ ഫലമാണ് കെട്ടിടം തകര്‍ന്നുവീണതെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. യുഡിഎഫ് ഭരണം നടത്തുന്ന എടവണ്ണ പഞ്ചായത്തിനകത്ത് എല്‍പി സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടമുണ്ടാക്കാനോ പഴയ കെട്ടിടങ്ങള്‍ നന്നാക്കാനോ ഫണ്ട് വകയിരുത്താറില്ല. തകര്‍ന്നുവീണ സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗ്രമപ്പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ടെക്‌നിക്കല്‍ വിഭാഗം ഇതിന് അംഗീകാരം നല്‍കിയിരുന്നില്ല.  എല്‍പി സ്‌കൂളുകളുടെ അധികാരം ഗ്രമപ്പഞ്ചായത്തിന് കൈമാറിയതോടെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും വിദ്യാഭ്യാസ രംഗത്തേക്കുള്ള ഫണ്ട് മാറ്റിവയ്ക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. കെട്ടിടം തകര്‍ന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് പിടിഎയിലെ ചില ഭാരവാഹികള്‍ വാര്‍ത്ത പുറംലോകം അറിയരുതെന്നും പറഞ്ഞു. എടവണ്ണ പഞ്ചായത്തിലെ പല എല്‍പി, ജിയുപി സ്‌കൂളുകള്‍ അപകടഭീഷണി നേരിടുകയാണ്. ബന്ധപ്പെട്ടവര്‍ യഥാസമയത്ത് നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാവും കാത്തിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it