Pathanamthitta local

പത്തനാപുരം സ്വദേശിയുടെ മരണം : ലോഡ്ജ് ഉടമ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍



പന്തളം: ലോഡ്ജില്‍ നടന്ന കൊലപാതകത്തില്‍ ലോഡ്ജ് ഉടമ ഉള്‍പ്പടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കല്‍ പാടത്തുകാല പുത്തന്‍ വീട്ടില്‍ രാജന്‍(47) കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുനെല്‍വേലി സ്വദേശി മരുതപാണ്ഡി എന്നു വിളിക്കപ്പെടുന്ന മുരുകന്‍(39), ഭാര്യ ഉമ(29) കുരമ്പാല പാറയ്ക്കല്‍ വീട്ടില്‍ മുത്തു എന്ന് വിളിക്കപ്പെടുന്ന ദിനേശ്(35) ഭാര്യ വസന്ത(33) മുടിയൂര്‍ക്കോണം മഞ്ജുഭവനം ശ്രീലത(26) സഹോദരിമാരായ ബിന്ദു(28)മഞ്ജു (35) ലോഡ്ജ് ഉടമ ഷൈലജ(56) എന്നവരാണ് അറസ്റ്റിലായത്. കൊലപാതകത്തെ പറ്റി പോലിസ് നല്‍കുന്ന വിവരങ്ങളിങ്ങനെ, മരണപ്പെട്ട രാജന്‍ ഈ ലോഡ്ജില്‍ വര്‍ഷങ്ങളായി  താമസക്കാരനാണ്. നിരന്തരം മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനാല്‍ ഇടക്കിടെ ലോഡ്ജില്‍ നിന്നും ഇയ്യാളെ പുറത്താക്കാറുമുണ്ടായിരുന്നു. സംഭവം നടക്കുന്ന ദിവസം രാജന്‍ കഴുകിവെച്ചിരുന്ന പാത്രങ്ങള്‍ കാണാതാവുകയും അതേ ച്ചൊല്ലി ലോഡ്ജിലെ മറ്റൊരു താമസക്കാരിയായ ലതയുമായി വഴക്കുണ്ടായി. തുടര്‍ന്നു മുത്തുവും മുരുകനും വാക്കേറ്റത്തില്‍ ഇടപെടുകയും ഇത് മല്‍പ്പിടുത്തത്തില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍ ആ സമയം സംഭവ സ്ഥലത്തുതന്നെ നിലയുറപ്പിച്ച പ്രതികളായ മുത്തു, മുരുകന്‍, ബിന്ദു, മഞ്ജു, വസന്ത ,ഉമ സംഘം ചേര്‍ന്ന് കൈകളും കല്ലും തടികളും വടികളും ഉപയോഗിച്ച് മര്‍ദ്ദിച്ച് രാജനെ അവശനാക്കി. മര്‍ദ്ദനത്തില്‍ ബോധം നഷ്ടപ്പെട്ട രാജനെ ഇവര്‍ പന്തളത്തെ ഒരു സ്വകാര്യ ആശുപപത്രിയില്‍ എത്തിക്കുകയും ചെയ്തു. പരിശോധനയില്‍ രാജന്റെ ശരീരഭാഗങ്ങളിലുണ്ടായ മുറിവുകളെ പറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡേക്ടര്‍ അന്വേഷിച്ചപ്പോള്‍ മറിഞ്ഞു വീണപ്പോള്‍ റിങില്‍ തലയിടിച്ചുണ്ടായതാണെന്നും പറഞ്ഞു. ഗുരുതര പരിക്ക് തലയിലുണ്ടായിരുന്നതിനാല്‍ സ്‌കാനിങിനു വിധേയമാക്കിയപ്പോള്‍ തലച്ചോറില്‍ രക്ത സ്രാവമുണ്ടെന്നും വിദഗ്ധ ചികിത്സക്കു കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കണമെന്നും അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് രാജനെ ഇവര്‍ അവിടെ ഉപേക്ഷിച്ചു കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും ഡോക്ടര്‍ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്യോഗസ്ഥനെ വിവരമറിയിച്ച് പന്തളം പോലീസില്‍ അറിയിപ്പു നല്‍കുകയുമായിരുന്നു. പന്തളം പോലീസ് നടത്തിയ തുടരന്വേഷണത്തില്‍ പ്രതികള്‍ അറസ്റ്റിലാവുകയായിരുന്നു. കേസന്വേഷണം ത്വരിത ഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ പോലീസ്സ് മേധാവി ബിഅശോകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  അടൂര്‍ ഡിവൈഎസ്പി എസ് റഫീഖ്, സിഐ ആര്‍ സുരേഷ്, എസ്‌ഐ സനൂജ് എസ്.സി.പി.ഒ രാജേന്ദ്രന്‍, സിപി.ഒ മനോജ്, ഗോപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പതികളെ ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി  റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it