Pathanamthitta local

പത്തനാപുരം-പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടില്‍ ലോ ഫ്‌ളോര്‍ ബസ്സുകള്‍ ഓടിക്കുന്നു

പത്തനംതിട്ട: പത്താനുപരം-പത്തനംതിട്ട-തെക്കേമല-ചെങ്ങന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകള്‍ ഓടിക്കുന്നു. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നലെ പത്തനംതിട്ട-ഇലന്തൂര്‍- ചെങ്ങന്നൂര്‍ റൂട്ടില്‍ കെയുആര്‍ടിസി ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകള്‍ ഓടിതുടങ്ങി. സര്‍വീസുകള്‍ക്ക് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ എന്‍ എ രാജന്‍ ആചാരി പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ കൃത്യമായ ടൈം ഷെഡ്യൂളുകളോടെ ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനാണ് തീരുമാനം. ശബരിമല തീര്‍ഥാടകരടക്കം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് കോഴഞ്ചേരിയില്‍ എത്താതെ ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെട്ട യാത്ര തുടരുന്നതിനാണ് പുതിയ ക്രമീകരണം.  ഇത്തരം സര്‍വീസുകള്‍ റെയില്‍വേയെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നവരുടെ ഏറെ നാളത്തെ ആവശ്യമാണ്.
ചെങ്ങന്നൂരിലേക്കുള്ള യാത്രക്കാര്‍ കോഴഞ്ചേരി ടൗണിലെ ഗതാഗത കുരുക്കില്‍പെട്ട് യാത്ര തുടരേണ്ടി വരുന്നത് സമയ നഷ്ടത്തിനൊപ്പം ട്രയില്‍ ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
പത്തനംതിട്ട- ചെങ്ങന്നൂര്‍ റൂട്ടില്‍ നിലവില്‍ യാത്ര ചെയ്യുന്നതിന് ഒരു മണിക്കൂര്‍ 15 മിനിട്ട് സമയം ആവശ്യമാണ്. എന്നാല്‍ കോഴഞ്ചേരിയില്‍ എത്താതെ യാത്ര തുടരുകയാണെങ്കില്‍ 50 മിനിട്ട് സമയം മാത്രം മതിയാവും. ഇതിനോടൊപ്പം ഡീസല്‍ ചെലവിലും കാര്യമായ വിത്യാസം ഉണ്ടാവും മാനേജ്‌മെന്റ്, തൊഴിലാളി പ്രതിനിധികളുടെ യൂനിറ്റ് തലത്തില്‍ നടന്ന പ്രതിമാസ യോഗം തീരുമാനം അനുസരിച്ചാണ് ഇന്നലെ മുതല്‍ സര്‍വീസുകള്‍ തുടങ്ങിയത്.
പത്തനാപുരം-പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടില്‍ സര്‍വീസുകള്‍ കൂടുതല്‍ ജനകീയമായാല്‍ ആറ് ബസുകള്‍ എങ്കിലും കുറഞ്ഞത് വേണ്ടി വരും. ഇതിനായി പത്തനംതിട്ട, കോന്നി, ചെങ്ങന്നൂര്‍ എന്നിവടങ്ങളില്‍ നിന്ന് രണ്ട് ബസുകള്‍ വീതം ക്രമീകരിക്കേണ്ടി വരും. ഇതിനായി ചീഫ് ഓഫിസ് അനുമതിക്കായി കാത്തിരിക്കുകയാണ്. ട്രെയില്‍ യാത്രക്കാര്‍ക്കും എംസി റോഡിലെത്തേണ്ടവര്‍ക്കും കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വീസുകള്‍ ഏറെ ഗുണകരമായിരിക്കും.
Next Story

RELATED STORIES

Share it