Pathanamthitta local

പത്തനംതിട്ട-ചെങ്ങന്നൂര്‍ ലോ ഫ്‌ളോര്‍ സര്‍വീസ് അട്ടിമറിക്കാന്‍ നീക്കം

പത്തനംതിട്ട: പുതുതായി തുടങ്ങിയ കെയുആര്‍ടിസിയുടെ പത്തനംതിട്ട-തെക്കേമല-ചെങ്ങന്നൂര്‍ ലോഫ്‌ളോര്‍ നോണ്‍ എസി സര്‍വീസ് അട്ടിമറിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ നീക്കം തുടങ്ങി. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് അഞ്ച് െ്രെഡവര്‍മാരെ കുളത്തൂപ്പുഴ ഡിപ്പോയിലേക്ക് സ്ഥലം മാറ്റി. െ്രെഡവര്‍മാരുടെ എണ്ണക്കുറവില്‍ വലയുന്ന ഡിപ്പോയ്ക്ക് ഇത് തിരിച്ചടിയായി.
ആറ് സര്‍വീസുകള്‍ ഇന്നലെ മുടങ്ങി. വല്യയന്തി, മാമ്പാറ, ഊട്ടുപാറ, മാങ്കോട്-പത്തനാപുരം, പുക്കോട് വഴി കോഴഞ്ചേരി, 11.15ന്റെ തിരുവനന്തപുരം ഫാസ്റ്റ് എന്നിവയാണ് ഇന്നലെ സര്‍വീസ് റദ്ദാക്കിയത്. ഉള്‍നാടന്‍ സര്‍വീസുകള്‍ നിലച്ചത് ജനങ്ങളെ വലച്ചു. ഡിപ്പോയ്ക്ക് അനുവദിച്ച അധികം ബസും എവിടേക്കും ഓടാതെ കിടക്കുകയും ചെയ്തു. ഇതില്‍ പല സര്‍വീസുകളും നിലച്ചത് വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഡ്രൈവര്‍മാരുടെ 20 പേരുടെ കുറവുമായി സര്‍വീസ് നടത്തി വരുന്നതിനിടയിലാണ് അഞ്ച് പേരുടെ കൂടി സ്ഥലം മാറ്റം. കൊല്ലം സോണല്‍ ഓഫീസിന്റെതാണ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. ഇതോടെ പുതുതായി തുടങ്ങിയ പത്തനംതിട്ട-ചെങ്ങന്നൂര്‍ ചെയിന്‍ സര്‍വീസ് ഇന്ന് നിലയ്ക്കുമെന്ന ആശങ്കയും ഉയര്‍ന്നു.
സര്‍വീസുകള്‍ അട്ടിമറിക്കാന്‍ മാനേജ്‌മെന്റ് തലത്തില്‍ നീക്കം നടക്കുന്നതായും അതിന് വേണ്ടിയാണ് തിരക്കിട്ട് സ്ഥലം മാറ്റം നടപ്പിലാക്കിയതെന്ന് കെഎസ്ആര്‍ടിഇഎ(സിഐടിയു) യൂനിയന്‍ ആരോപിച്ചു. അധികം െ്രെഡവര്‍മാര്‍ ഉള്ളിടത്ത് നിന്ന് മാറ്റാതെ കുറവുള്ള പത്തനംതിട്ടയില്‍ നിന്ന് സ്ഥലം മാറ്റം നടത്തിയത് സംശയകരമെന്നും അവര്‍ പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി വന്നതോടെ െ്രെഡവര്‍മാരുടെ കുറവ് ഏറെ പ്രശ്‌നമായിരുന്നുവെങ്കിലും സറണ്ടര്‍ രീതിയിലൂടെയാണ് പ്രയാസം പരിഹരിച്ചത്. ആദ്യ ദിവസം ഡ്യൂട്ടി ചെയ്യുന്നവര്‍ രണ്ടാം ദിവസം ജോലി ചെയ്യുമ്പോള്‍ അതിന് ഡ്യൂട്ടി സറണ്ടര്‍ എന്ന നിലയില്‍ പണം നല്‍കുകയാണ് ചെയ്യുന്നത്.
അവധി ദിനം ജോലി ചെയ്യുന്നു എന്ന കാഴ്ചപ്പാടിലാണിത്. എന്നാല്‍ അഞ്ച് പേര്‍ കൂടി പോയതോടെ ഇതൊന്നും നടപ്പില്ല. ഏറെ കടമ്പകള്‍ തരണം ചെയ്താണ് കഴിഞ്ഞ ദിവസം പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടില്‍ ലോഫേ്‌ളോര്‍ നോണ്‍ എസി ബസുകള്‍ സര്‍വീസുകള്‍ പുതിയ രൂപത്തില്‍ തുടങ്ങിയത്.
കോഴഞ്ചേരി ടൗണില്‍ കയറാതെ പത്തനംതിട്ട-തെക്കേമല -ചെങ്ങന്നൂര്‍ എന്ന രീതിയിലുള്ള സര്‍വീസില്‍ 50 മിനിറ്റ് കൊണ്ട് യാത്ര തീരുമായിരുന്നു. ലോഫ്‌ളോര്‍ ബസായതിനാല്‍ തീവണ്ടി യാത്രക്കാര്‍ക്ക് ലഗേജ് കൊണ്ടുപോകാനും സൗകര്യമാണ്. തുടങ്ങിയ രണ്ട് സര്‍വീസുകള്‍ക്ക് യഥാക്രമം 6700 രൂപയും 5500 രൂപയും വരുമാനം കിട്ടി. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സര്‍വീസുകള്‍ക്ക് ജനകീയ പിന്തുണ ലഭിച്ചതോടെ പത്താനാപുരം-പത്തനംതിട്ട-തെക്കേമല-ചെങ്ങന്നൂര്‍ റൂട്ടിലാക്കി മാറ്റാന്‍ സമയ ക്രമീകരണം തുടങ്ങിയിരുന്നു. ഇതില്‍ അസ്വസ്ഥരായി സ്വകാര്യ ബസ് ലോബി നീക്കങ്ങള്‍ നടത്തി വരികയായിരുന്നു.
എന്നാല്‍ സ്ഥലം മാറ്റം റദ്ദാക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഗതാഗതമന്ത്രിയെ വിളിച്ച് പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ കുറവിന്റെ കാര്യം പറഞ്ഞു. സ്ഥലം മാറ്റം സര്‍വീസുകളെ ബാധിച്ചതായും അറിയിച്ചിട്ടുണ്ട്. സ്ഥലംമാറ്റം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it