Pathanamthitta local

പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റു മരിച്ചു

പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റു മരിച്ചു
X


പത്തനംതിട്ട: ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷം വീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ് (26) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 12.40നാണ് സംഭവം. ഊപ്പമണ്‍ ജങ്ഷനില്‍ ബൈക്കില്‍ വന്ന സംഘമാണ് കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

സ്റ്റേഡിയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. പത്തനംതിട്ട ഡിവൈഎസ്പി ഷെഫീക്കിന്റെ നേതൃത്യത്തില്‍ അന്വേഷണം തുടങ്ങി. ഒരു പ്രതി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.

ഉളി കൊണ്ടാണ് കുത്തിയത്. മൂന്ന് മാസം മുമ്പ് നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് പറയുന്നു.

Next Story

RELATED STORIES

Share it